സ്തനങ്ങളില്‍ ഒരെണ്ണം വലിപ്പം വയ്ക്കാത്ത അപൂര്‍വ്വ രോഗാവസ്ഥയ്ക്ക് ഇരയായ യുവതി ആഭരണങ്ങള്‍ കൊണ്ട് ആ മാറിടം വികസിപ്പിച്ചു. ആഭരണങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പുതിയ സ്തനങ്ങള്‍ കാണിക്കുന്ന ഒരു ഓണ്‍ലൈന്‍ പോസ്റ്റ് അവര്‍ പങ്കിട്ടു, ഇത് തന്റെ ആത്മവിശ്വാസം കൂട്ടാന്‍ സഹായിച്ചതായും അവര്‍ വ്യക്തമാക്കി. ഷുവാന്‍ എന്ന യുവതിയാണ് പോസ്റ്റിലൂടെ വിവരം പങ്കിട്ടത്.
ശരീരത്തിന്റെ ഒരു വശത്ത് മാത്രം നെഞ്ചിലെ പേശികള്‍ വികാസം കാണിക്കുന്ന 30,000 പേരില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന രോഗാവസ്ഥയാണിത്. സ്ത്രീകളേക്കാള്‍ ഇരട്ടി തവണ പുരുഷന്മാരെ ബാധിക്കുന്നതുമായ പോളണ്ട് സിന്‍ഡ്രോം എന്ന അസുഖവുമായിട്ടാണ് അവര്‍ ജനിച്ചത്. സഹപാഠികളില്‍ നിന്ന് വ്യത്യസ്തയായി ഇരിക്കുന്നതുകൊണ്ട് കുട്ടിക്കാലത്ത് തനിക്ക് ആത്മാഭിമാനം കുറവായിരുന്നുവെന്ന് ഷുവാന്‍ പറഞ്ഞു.
തന്റെ സ്തനങ്ങള്‍ ഒരേ വലിപ്പത്തില്‍ കാണുന്നതിന് തന്റെ ബ്രായില്‍ സ്റ്റഫ് ചെയ്യാന്‍ ശ്രമിച്ചുവെന്നും തന്റെ ഈ കുറവ് മറയ്ക്കാന്‍ പതിവായി ഒരു വശം ചരിഞ്ഞായിരുന്നു ഇരുന്നിരുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ സഹപാഠികളില്‍ ചിലര്‍ തന്റെ അവസ്ഥ കണ്ട് ചിരിച്ചുവെന്നും ഈ വൈകല്യം കാരണം പിതാവ് തന്നെയും മാതാവിനെയും ഉപേക്ഷിച്ചു പോയെന്നും ഇവര്‍ പറഞ്ഞു.
കൗമാരപ്രായത്തില്‍ ഈ രോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും പരാജയപ്പെട്ടു, കൂടാതെ മൂന്ന് വര്‍ഷത്തോളം പ്ലാസ്റ്റര്‍ കോര്‍സെറ്റ് പോലും ധരിച്ചിരുന്നു, വാരിയെല്ലിന്റെ വൈകല്യം ചിലപ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തന്റെ വൈകല്യത്തെ ഒരു രോഗമായി സുവാന്‍ കരുതിയിരുന്നു.
എന്നാല്‍ അത് ഒരു ചൈനീസ് ജ്വല്ലറി നിര്‍മ്മാതാവിനെ കണ്ടുമുട്ടുന്നത് വരെയായിരുന്നു. അയാള്‍ പിങ്ക് രത്നവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ച ഒരു കൃത്രിമ സ്തനം അവളുടെ വലത് നെഞ്ചിന് ചേരുന്ന രീതിയില്‍ നിര്‍മ്മിച്ചു. അവള് അതിനെ ‘രണ്ടാം ഹൃദയം’ എന്ന് വിളിച്ചു. മെലിഞ്ഞ ശരീരഘടനയായതിനാല് തന്റെ നെഞ്ചില്‍ കൊഴുപ്പ് നിറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താന്‍ കഴിയാതിരുന്ന ഷുവാന്‍ ആഭരണ സ്തനങ്ങള്‍ അവളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചു.
ലണ്ടനിലെ കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ നിന്ന് അടുത്തിടെ ഷുവാന്‍ ബിരുദം നേടി. 1,000 ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അവള് തന്റെ വര്‍ണ്ണാഭമായ ജീവിതം പങ്കിടുന്നു. ചിലര്‍ സുഹൃത്തുക്കളായെന്നും അവര്‍ പറഞ്ഞു. ചിലര്‍ അവളില്‍ നിന്ന് പോളണ്ട് സിന്‍ഡ്രോമിനെ കുറിച്ചും മനസ്സിലാക്കി.