അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം നേടിയ ഇന്ത്യന്‍ ടെക്‌നീഷ്യന്‍ സമ്മാനം കിട്ടിയ 34 കോടി രൂപ സുഹൃത്തുക്കളുമായി പങ്കിടാന്‍ പദ്ധതിയിടുന്നു. ‘ദോസ്ത് ഹോ തോ ഐസ’ എന്ന വാചകത്തോടെ ഇന്റര്‍നെറ്റ് അദ്ദേഹത്തിന്റെ സൗഹൃദം ആഘോഷിക്കുകയാണ്. ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി രാജേഷ് മുള്ളങ്കല്‍ എന്ന 45 കാരനെ തേടിയാണ് ഭാഗ്യമെത്തിയത്.
അബുദാബിയില്‍ നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹം (34 കോടി രൂപ) മാണ് രാജേഷിനെ തേടിയെത്തിയത്. ഒറ്റരാത്രികൊണ്ട് കോടീശ്വരനായ ഇദ്ദേഹം സമ്മാനം സുഹൃത്തുക്കളുമായി പങ്കിടാനുള്ള ഉദ്ദേശത്തിലാണ്. കഴിഞ്ഞ 33 വര്‍ഷമായി ഒമാനില്‍ താമസിച്ചിരുന്ന രാജേഷ് ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം പ്രതിമാസ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. എന്നാല്‍, ഇത്തവണ ഭാഗ്യം തുണയായി. തനിക്ക് ലഭിച്ച ഈ വലിയ നേട്ടം രാജേഷിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
താന്‍ ഇതുവരെ ഉറച്ച പദ്ധതികളൊന്നും നടത്തിയിട്ടില്ലെന്നും എന്നാല്‍ തന്റെ സമ്മാനത്തുക സുഹൃത്തുക്കളുടെ ഗ്രൂപ്പുമായി പങ്കിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജേഷിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സമ്മാനം അടിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് രാജേഷ് പ്രതികരിച്ചത്. ചങ്ങാതി എന്നാല്‍ ഇങ്ങിനെ വേണമെന്നാണ് പ്രതികരണം.