Sports

സഞ്ജുവും ആ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇടം തേടി ; രാജസ്ഥാന്‍ റോയല്‍സിന് ശിക്ഷ രണ്ടാം തവണ

ഹൈവോള്‍ട്ടേജ് ടി20 മത്സരങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ആ ക്യാപ്റ്റന്‍ മാരുടെ പട്ടികയിലേക്ക് സഞ്ജുസാംസണും. ഓവര്‍ റേറ്റ് പിഴയ്ക്ക് സഞ്ജുവിന് 24 ല ക്ഷം രൂപ പിഴവന്നത്. ഈ സീസണിലെ രണ്ടാമത്തെ ഓവര്‍ റേറ്റ് പിഴയ്ക്കാണ് രാജസ്ഥാ ന്‍ റോയല്‍സ് ഇരയായത്. മത്സരം തോറ്റ് ഏഴാം സ്ഥാനത്തായിപോയ അവര്‍ക്ക് കൂനി ന്‌മേല്‍ കുരു പോലെയായിരുന്നു ഓവര്‍ റേറ്റഡ് പിഴ വന്നതും.

ഏപ്രില്‍ 9 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലായിരുന്നു ബൗളിംഗ് താമസിപ്പിച്ചതിന് പിഴ കിട്ടിയത്. സഞ്ജുവിന് മാത്രമായിരുന്നില്ല പിഴ. പ്ലെയിംഗ് ഇലവന് 6 ലക്ഷം രൂപ വീതം അല്ലെങ്കില്‍ അവരുടെ വ്യക്തിഗത മാച്ച് ഫീസിന്റെ 25 ശതമാനം. ഏതാണോ തുക ചെറുതെങ്കില്‍ ആ തുക നല്‍കേണ്ടി വരും. നേരത്തേ റയാന്‍ പരാഗ് ടീമിനെ നയിച്ചപ്പോഴും അവര്‍ക്ക് പിഴയിട്ടിരുന്നു.

ഈ സീസണിലെ മുഴുവന്‍ സമയ ആര്‍ആര്‍ ക്യാപ്റ്റനെന്ന നിലയില്‍ സാംസണിന്റെ രണ്ടാമത്തെ മത്സരമായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ബാറ്റ്‌സ്മാനായിട്ടാണ് കളിച്ചത്. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. രണ്ട് വിജയങ്ങളും മൂന്ന് തോല്‍വികളും മാത്രം വഴങ്ങി സീസണിന്റെ നിരാശാജനകമായ ഘട്ടത്തിലാണ് രാജസ്ഥാന്‍.

ഈ സീസണില്‍ മാത്രം ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിഴ ചുമത്തുന്ന അ ഞ്ചാ മത്തെ ക്യാപ്റ്റനാണ് സാംസണ്‍. ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്) ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പട്ടീദര്‍ എന്നിവരാണ് മറ്റുള്ളവര്‍. അഞ്ച് മത്സര ങ്ങളില്‍ നിന്നുള്ള മൂന്നാമത്തെ തോല്‍വിക്ക് ശേഷം റോയല്‍സ് ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇനി അവരുടെ മത്സരം ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതി രേയാണ്.