മറവിരോഗം ബാധിച്ച അമ്മയുടെ അക്കൗണ്ടില്‍ നിന്നും അത്യാഗ്രഹിയായ മകള്‍ തട്ടിയെടുത്തത് 216,000 പൗണ്ടിന്റെ (ഏകദേശം 2.39 കോടി രൂപ) സമ്പാദ്യം. ഈ പണം ഇവര്‍ വളര്‍ത്തുനായ്ക്കള്‍, ഹോളിഡേ, വീട്ടിലെ ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കാ യി ചെലവഴിച്ചതായി കണ്ടെത്തി. ചെഷയറില്‍ നിന്നുള്ള മുന്‍ കെയര്‍ വര്‍ക്കറായ ലുവാ ന ഡോഗെര്‍ട്ടി എന്ന അമ്പതുകാരിയാണ് അമ്മ മാര്‍ഗരറ്റ് ട്രിമ്മറിന്റെ അല്‍ഷിമേഴ്സ് രോ ഗം മുതലെടുത്ത് പണം തട്ടിയെടുത്തത്.
മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് പണംതട്ടല്‍. ഈ ലക്ഷ്യം വെച്ച് ഇവര്‍ പരിചര ണത്തിന്റെ മറവില്‍ അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമായിരുന്നു അക്കൗണ്ട് ചോര്‍ത്താന്‍ തുടങ്ങിയത്. 2020 നും 2022 നും ഇടയില്‍ പ്രതിദിനം 20,000 പൗണ്ട് വീതമാ യിരുന്നു തട്ടിയത്. വഞ്ചന പുറത്തുവന്നതോടെ ലുവാനയെ നാലു വര്‍ഷം തടവിന് ചെ സ്റ്റര്‍ ക്രൗണ്‍കോടതി ശിക്ഷിക്കുകയും ചെയ്തു.
പുതിയ ഫര്‍ണിച്ചറുകള്‍, ബ്രീഡിംഗ് നായ്ക്കള്‍, ഇന്ത്യയിലേക്കുള്ള ഒരു യാത്ര എന്നിവ യുള്‍പ്പെടെയുള്ള ആഡംബരത്തിനായി പണം ചെലവഴിച്ചു. നിക്ഷേപമായി 60,000 പൗണ്ട് ഉണ്ടെന്ന് ഇവര്‍ സ്വന്തം മകനോട് വീമ്പിളക്കിയപ്പോഴായിരുന്നു സംശയം ഉണ്ടായത്. കുടുംബം ട്രിമ്മറിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 പൗണ്ട് മാത്രമായിരുന്നു അവശേഷിച്ചത്. വഞ്ചനയില്‍ കുറ്റസമ്മതം നടത്തിയ ഡോഗെര്‍ട്ടി നിലവില്‍ 4,000 പൗണ്ട് വിലമതിക്കുന്ന ഒരു സെക്കന്‍ഡ് ഹാന്‍ഡ് വോക്സ്വാഗന്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും വെളിപ്പെടുത്തി. കാര്‍ വില്‍ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ലുവാന മാതാവിനെ ഒരു രീതിയിലും അന്വേഷിച്ചിരുന്നില്ലെന്ന് സഹോദരി സാന്ദ്രാ ക്‌ളെയ്ട്ടണ്‍ കോടതിയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ ലുവാനയുടെ പുതിയ ജീവിതശൈലി പ്രകടമാക്കുന്നതായിരുന്നു. നായ്ക്കള്‍ക്കൊപ്പമുള്ള പോസ്റ്റുക ളും വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അവ ര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. മോഷ്ടിച്ച ഫണ്ടിന്റെ ഒരു ഭാഗം മിസി സ് ട്രിമ്മറിന്റെ ബാങ്ക് തിരികെ നല്‍കിയതായി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.