Oddly News Wild Nature

ദാഹം ശമിപ്പിക്കാൻ ബിഡി ഓഫീസറുടെ ഔദ്യോഗിക വസതിയിലെത്തി മ്ലാവ്: ഒഡിഷയിൽ നിന്നുള്ള ദൃശ്യങ്ങൾ

ജലദൗർലഭ്യത്തെ തുടർന്ന് ദാഹമകറ്റാൻ വനമേഖലയിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി മ്ലാവ്. ഒഡീഷയിലെ ഗജപതി ജില്ലയിലെ ഗോസാനിയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (ബിഡിഒ) ഔദ്യോഗിക വസതിയിലാണ് മ്ലാവിനെ കണ്ടെത്തിയത്.

പ്രകൃതിസ്‌നേഹി കൂടിയായ ബിഡിഒ ഗൗര ചന്ദ്ര പട്‌നായിക് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മ്ലാവിനെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കുകയും ചെയ്തു.

ബിഡിഒ തന്റെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നിരവധി ജലാസംഭരണികൾ ഉണ്ടാക്കിയിട്ടുണ്ട്. ദാഹിക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത്. നൂറുകണക്കിന് തത്തകൾ, ഏഷ്യൻ ഓപ്പൺ ബില്ലുകൾ, പെലിക്കൻ എന്നിവയെ ഇദ്ദേഹത്തിന്റെ വസതിയോട് അടുത്ത് ധാരാളമായി കാണാറുണ്ട്. “എന്റെ ഔദ്യോഗിക വസതി കാമ്പസിൽ പക്ഷികൾക്ക് ദാഹമകറ്റാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്,” ബിഡിഒ ഗോസാനി വ്യക്തമാക്കി.

അതിനിടെ, നിരവധി മാനുകളും മ്ലാവുകളും മറ്റ് വന്യമൃഗങ്ങളും പ്രാദേശിക വനമേഖലയിൽ ആവാസകേന്ദ്രമാക്കിയിട്ടുണ്ടെന്ന് പറളക്കിമുണ്ടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അമിത് സുഭ്രജിത്ത് പറഞ്ഞു.
“നൂറ്റാണ്ടുകൾക്കുമുമ്പ് പറളക്കിമുണ്ടി മഹാരാജാവ് നിർമ്മിച്ച ‘സാഗറുകൾ’ അല്ലെങ്കിൽ വലിയ ജലാശയങ്ങൾ സമീപ വനങ്ങളിൽ വന്യമൃഗങ്ങളെ അവരുടെ വാസസ്ഥലമാക്കാൻ സഹായിച്ചിട്ടുണ്ട്. അവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ ബിഡിഒ ഗോസാനിയുടെ ഔദ്യോഗിക വസതിക്കുള്ളിൽ ഒരു മ്ലാവിനെ കണ്ടത് തീർച്ചയായും വനം വകുപ്പിന് വെല്ലുവിളിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

സുരക്ഷിതമായി ആവാസവ്യവസ്ഥയിലേക്ക് മടങ്ങിയെത്തിയ മ്ലാവ്, CAMPA (കോമ്പൻസേറ്ററി ഫോറസ്റ്റേഷൻ ഫണ്ട് മാനേജ്‌മെന്റ് ആൻഡ് പ്ലാനിംഗ് അതോറിറ്റി) വന്യജീവി സംരക്ഷണ ശ്രമങ്ങളിലെ RET (അപൂർവ, വംശനാശഭീഷണി നേരിടുന്ന, ഭീഷണി നേരിടുന്ന) സ്പീഷീസുകളുടെ സംരക്ഷണത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത വനത്തിൽ നിന്ന് എത്തിയതാണെന്നാണ് പ്രതീക്ഷിക്കുന്നത്.

പരലഖെമുണ്ടി ഡിവിഷനിലെ ഗാരബന്ധ ബീറ്റ് II റേഞ്ച് മോഹേന്ദ്രയ്ക്ക് കീഴിൽ ഒഡീഷ സംസ്ഥാന വനം വകുപ്പിന്റെ APO (വാർഷിക പ്രവർത്തന പദ്ധതി) യിൽ വിശദമാക്കിയിട്ടുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന് നിർണായക പിന്തുണ നൽകുന്നതാണ് ഇത്. നിലവിലുള്ള പ്രകൃതിദത്ത വനങ്ങൾ, വന്യജീവികൾ, അവയുടെ ആവാസ വ്യവസ്ഥകൾ എന്നിവ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, കൈകാര്യം ചെയ്യുക എന്നിവ ലക്ഷ്യമിട്ട് ഒഡീഷ സംസ്ഥാന വനം വകുപ്പാണ് ഇത് സ്ഥാപിച്ചത്.

ബിഡിഒ ഗോസാനിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഈ വനം. ഏതായാലും മ്ലാവിനെ കണ്ടതോടെ മൃഗങ്ങൾക്ക് വെള്ളം ഉറപ്പാക്കാനും ദാഹമകറ്റാനും വനമേഖലയിൽ വെള്ളക്കുഴികളോ കൃത്രിമ കുളങ്ങളോ കുഴിക്കണമെന്ന് സംഭവം വനംവകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.