Featured The Origin Story

ദക്ഷിണേന്ത്യക്കാരുടെ സ്വന്തം വിഭവമായ സാമ്പാർ എവിടെ നിന്നാണ് ഉത്ഭവിച്ചത്? അറിയപ്പെടാത്ത ജനനകഥ!

പ്രശസ്തമായ ബട്ടർ ചിക്കൻ, ബിരിയാണി, തെക്കേന്ത്യക്കാരുടെ സ്വന്തം സാമ്പാർ എന്നിവയുടെയൊക്കെ ഉത്ഭവത്തെച്ചൊല്ലി പല നഗരങ്ങളും തമ്മിൽ വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഭക്ഷണം ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തിന്റേത് മാത്രമാണോ, അതോ സഞ്ചരിക്കുന്നതിനനുസരിച്ച് അത് പരിണമിക്കുകയാണോ ചെയ്യുന്നത്? സാമ്പാറിന്റെ യഥാർത്ഥ നാട് തമിഴ്‌നാടോ കേരളമോ കർണാടകയോ അതോ ആന്ധ്രാപ്രദേശോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. തഞ്ചാവൂർ കൊട്ടാരത്തിൽ രാജകുമാരനായിരുന്ന സംബാജിരാജെയ്ക്ക് വേണ്ടിയാണ് പപ്പടവും പച്ചക്കറികളും ചേർത്ത ഈ വിഭവം ആദ്യമായി ഉണ്ടാക്കിയതെന്നാണ് ചില ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രക്കാരുടെ Read More…

Oddly News Wild Nature

ദാഹം ശമിപ്പിക്കാൻ ബിഡി ഓഫീസറുടെ ഔദ്യോഗിക വസതിയിലെത്തി മ്ലാവ്: ഒഡിഷയിൽ നിന്നുള്ള ദൃശ്യങ്ങൾ

ജലദൗർലഭ്യത്തെ തുടർന്ന് ദാഹമകറ്റാൻ വനമേഖലയിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി മ്ലാവ്. ഒഡീഷയിലെ ഗജപതി ജില്ലയിലെ ഗോസാനിയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (ബിഡിഒ) ഔദ്യോഗിക വസതിയിലാണ് മ്ലാവിനെ കണ്ടെത്തിയത്. പ്രകൃതിസ്‌നേഹി കൂടിയായ ബിഡിഒ ഗൗര ചന്ദ്ര പട്‌നായിക് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മ്ലാവിനെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കുകയും ചെയ്തു. ബിഡിഒ തന്റെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നിരവധി ജലാസംഭരണികൾ ഉണ്ടാക്കിയിട്ടുണ്ട്. ദാഹിക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത്. Read More…

Featured Lifestyle

ഇങ്ങനെ ഒന്ന് സാമ്പാര്‍ വച്ച് നോക്കൂ; ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം

സമ്പാറിന്റെ മണം അടിച്ചാല്‍ നാവില്‍ വെള്ളമൂറുന്നവരാണ് നാമൊക്കെ. എന്നാല്‍ വീട്ടമ്മമാരെ കുഴയ്ക്കുന്ന പ്രശ്നം രാവിലെ വച്ചാല്‍ സാമ്പാര്‍ വൈകിട്ടാകുമ്പോള്‍ ചീത്തായായി പോകുമെന്നതാണ്. എന്നാല്‍ ഇനി ഈ പറയുന്നത് പോലെ സാമ്പാര്‍ വച്ചാല്‍ സാമ്പാര്‍ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. സാമ്പാര്‍ ഉണ്ടാക്കാനായി തുവര പരിപ്പ് വേവിക്കുമ്പോള്‍ ഇത്തിരി ഉലുവ കൂടി ചേര്‍ത്താല്‍ പെട്ടെന്ന് കേടാവില്ല. അധികം വേണ്ടയ്ക്ക ഇടാതെയും നോക്കണം. സാമ്പാര്‍ ഫ്രിജില്‍ സൂക്ഷിക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കാം. സാമ്പാറിലെ ഉരുളകിഴങ്ങുകള്‍ എടുത്ത് മാറ്റുക, ശേഷം Read More…

The Origin Story

സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍

ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും. നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന Read More…