കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കാന്‍ മിക്ക മാതാപിതാക്കളും ഉപയോഗിക്കുന്ന തന്ത്രമാണ് കട്ടിലനടിയില്‍ ഭൂതമുണ്ടെന്ന് നടത്തുന്ന പ്രസ്താവന. എന്നാല്‍ താന്‍ നോക്കുന്ന കുഞ്ഞിനെ ഈ ഭയത്തില്‍ നിന്നും അകറ്റാന്‍ അങ്ങിനെ പറയുന്നത്് നുണയാണെന്നും വ്യാജമാണെന്നും തെളിയിക്കാന്‍ ശ്രമിച്ച ആയയ്ക്ക് പക്ഷേ കണ്ടെത്താനായത് കുട്ടിയുടെ കട്ടിലിനടിയില്‍ കിടക്കുന്ന നിലയിലുള്ള ശരിക്കുമുള്ളയാളെ.
കന്‍സാസിനെ ഒരു ബേബി സിറ്റര്‍ക്കായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ അനുഭവം. തന്റെ കട്ടിലിനടിയില്‍ ഒരു ‘ഭൂതം’ ഇല്ലെന്ന് ഒരു കുട്ടിയെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കട്ടിലിനടിയില്‍ ഒരു അപരിചിതന്‍ ഒളിച്ചിരിക്കുന്നതായി അവര്‍ കണ്ടെത്തി. ഗ്രേറ്റ് ബെന്‍ഡ് പട്ടണത്തിലെ കുട്ടികളെ പരിപാലിക്കുന്ന ഒരു ബേബി സിറ്റര്‍ താന്‍ നോക്കുന്ന ഒരു കുഞ്ഞിനെ ശാന്തമാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ഇയാള്‍ ഒരുപാട് നാളായി അവിടെ ഒളിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ കട്ടിലിനടിയിലേക്ക് നോക്കിയ സ്ത്രീ, ഒരു പുരുഷനെ നേരിട്ട് കണ്ടു.
ഏതു ധൈര്യശാലിയായാലും ഭയന്നുപോകുന്ന ഈ സാഹചര്യത്തില്‍ പക്ഷേ അവര്‍ കൂടുതല്‍ ധൈര്യം സംഭരിച്ച് അപരിചിതനെ നേരിടുകയും ഒരു ‘കലഹത്തില്‍’ ഏര്‍പ്പെടുകയും ചെയ്തു. അത് കുട്ടിയെ തട്ടിമാറ്റി അപരിചിതന്‍ രക്ഷപ്പെടുന്നതിലേക്ക് നയിച്ചു. പക്ഷേ ബേബി സിറ്റര്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കകയും അവര്‍ സംശയിക്കപ്പെടുന്ന ആളെ ഉടന്‍ പിടികൂടുകയും ചെയ്തു.
കട്ടിലിനടിയിലെ ‘ഭൂതം’ ആ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന 27 കാരനായ മാര്‍ട്ടിന്‍ വില്ലാലോബോസ് ജൂനിയര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വസ്തു ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന ഉത്തരവ് പ്രകാരം ഇയാളോട് വസ്തുവില്‍ നിന്ന് മാറിനില്‍ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വൈകാരികമായി ഈ സ്ഥലവുമായി അടുപ്പമുള്ള ഇയാള്‍ക്ക് മാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എന്തായാലും ഇയാള്‍ ഗുരുതരമായ ജയില്‍ ശിക്ഷ നേരിടുന്നു. 500,000 ഡോളറിന്റെ ബോണ്ടില്‍ കൗണ്ടി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിനെതിരേ ഗുരുതരമായ മോഷണം, കുട്ടികളെ അപകടത്തിലാക്കല്‍, നിയമപാലകന്റെ കുറ്റകൃത്യ തടസ്സം, നിയമം ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്.