Lifestyle

കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ഇത് അറിഞ്ഞാല്‍ ആ ശീലം നിര്‍ത്തും

വീട്ടിൽ കിടക്കയിലിരുന്നു ഭക്ഷണം കഴിക്കുന്നത് ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. എന്നാൽ അത് അത്ര നല്ല ശീലമല്ല. ഒരുപാട് പ്രശ്നങ്ങൾ ഇതുകൊണ്ടു സംഭവിക്കാം.

ചാരിയിരുന്നോ കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ശരീരം നിവർന്നിരുന്നു വേണം ഭക്ഷണം കഴിക്കാൻ. ഇത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ സ്വഭാവിക ചലനം സുഗമമാകുന്നു.

കിടക്കപ്പോലെ നിരപ്പില്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്, ദഹനക്കേടിലേയ്ക്ക് നയിക്കുകയും ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് ഡിസീസ് പോലെയുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോള്‍ ഇത് സംഭവിക്കുന്നു. അത് പിന്നീട് അന്നനാളത്തിന്റെ പാളികള്‍ക്ക് കേടുകളുണ്ടാകാനായി ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും ഈ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കിടപ്പുമുറിയില്‍ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. കിടക്കയില്‍ ഉറക്കവുമായി ബന്ധമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലം തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്നു. വിശ്രമകരമായ ഉറക്കം ആരംഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. കഫിനോ പഞ്ചസാരയോ ഉള്ള ഭക്ഷണങ്ങള്‍ ഉറക്കത്തിന് തൊട്ട് മുമ്പ് കഴിക്കുന്നത് ഉറക്കത്തിനെ തടസ്സപ്പെടുത്തുന്നു.

കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഭക്ഷണം അവശിഷ്ടങ്ങള്‍ മെത്തയില്‍ അടിഞ്ഞുകൂടാനും കാരണമാകുന്നു. വൃത്തിഹീനമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുന്നു.അണുബാധയ്ക്കും അലര്‍ജിക്കും കാരണമാകുന്നു. കിടക്കയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ എത്തുന്നത് ബാക്ടീരിയ ഫംഗസ് തുടങ്ങിയവയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ഈര്‍പ്പം കട്ടിലിലേക്കും മെത്തയിലേക്കും ഒഴികിയിറങ്ങാം. ചര്‍മ്മ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

കിടക്കിയിലിരുന്ന് ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കലോറിയുടെ അമിതമായ ഉപയോഗത്തിന് കാരണമാകുന്നു. ഇത് ശരീരഭാരം വര്‍ധിപ്പിക്കും. മെറ്റബോളിക് സിന്‍ഡ്രോം പോലുള്ള അനുബന്ധ പ്രശ്‌നങ്ങളും വര്‍ധിപ്പിക്കും.

കിടക്കയിലിരുന്ന് ഭക്ഷണം കഴിഞ്ഞാല്‍ ഉടനെ ഉറങ്ങുന്ന ആളുകളുണ്ട്. ഇത്തരക്കാരുടെ വായില്‍ ഭക്ഷണ കണികകള്‍ അടിഞ്ഞുകൂടുന്നത് ബാക്ടീരിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. മോണരോഗത്തിലേക്ക് നയിക്കാം. ദന്ത പ്രശ്‌നം തടയാനായി ഭക്ഷണം കഴിച്ചതിന് ശേഷം ബ്രഷ് ചെയ്യുന്നത് നല്ലതാണ്.