Celebrity

ചഹല്‍- മഹ്‌വാഷ് ഡേറ്റിംഗിലെന്ന സൂചന നല്‍കി ഹര്‍ദിക് പാണ്ഡ്യ; ‘മഹാ അവന്റെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്നു’

ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ആര്‍ജെ മഹ്വാഷുമായി ഡേറ്റിംഗിലാണെന്ന സൂചന. ആരാധകരുടെ ഈ സംശയത്തിന് സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. തന്റെ പുതിയ അഭിമുഖത്തില്‍, ചാഹല്‍ സമീപകാലത്ത് അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പാണഡ്യ സംസാരിക്കുകയും അയാളുടെ ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവന്നതിന് മഹ്വാഷിനോട് നന്ദി പറയുകയും ചെയ്തു.

” അയാള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. ഒരാളിലേക്ക് പോകാന്‍ ആഗ്രഹിച്ച ഈ ഞാനും ഈഘട്ടത്തിലൂടെ ഞാനും കടന്നുപോയതാണ്. സമാന അനുഭവമുള്ളയാള്‍ക്കേ അങ്ങിനെയുള്ള ഒരാളെ തിരിച്ചറിയാനാകു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വീണ്ടും ചിരി വിടനുന്നത് കണ്ടത് നല്ല കാര്യമാണ്. മഹാ അവന്റെ ജീവിതത്തില്‍ പോസിറ്റീവിറ്റി കൊണ്ടുവന്നു. അവന്‍ സന്തോഷത്തിന് അര്‍ഹനാണ്. വളരെ സംതൃപ്തനും സന്തോഷവാനുമായിരിക്കുക. മഹായാണ് അദ്ദേഹത്തിന്റെ സന്തോഷത്തിന് കാരണമെങ്കില്‍ എന്റെ സഹോദരന്റെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. ബോളിവുഡ് ശാദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക്കിന്റെ പ്രതികരണം.

2024 ഡിസംബറില്‍, ചാഹലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ഒരു ചിത്രം മഹ്വാഷ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ടു. ചിത്രത്തിലുള്ളവരെ കുടുംബമായി പരാമര്‍ശിച്ചുകൊണ്ട്, ‘ക്രിസ്മസ് ലഞ്ച് കോണ്‍ ഫാമിലിയ’ എന്നായിരുന്നു അടിക്കുറിപ്പിട്ടത്. ഇതാണ് ചഹലും മഹ്‌വാഷും തമ്മില്‍ ഡേറ്റിംഗിലാണോ എന്ന സംശയത്തെ തുറന്നുവിട്ടത്. പിന്നീട്, ആര്‍ജെ മഹ്വാഷ് ഒരു ഇന്‍സ്റ്റാഗ്രാം പ്രസ്താവനയില്‍ ഡേറ്റിംഗ് കിംവദന്തികളെ അഭിസംബോധന ചെയ്യുകയും ചാഹലുമായി തന്നെ ബന്ധിപ്പിക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്തു.

”ചില ലേഖനങ്ങളും ഊഹാപോഹങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഈ കിംവദന്തികള്‍ എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് കാണുന്നത് അക്ഷരാര്‍ത്ഥത്തില്‍ രസകരമാണ്. നിങ്ങള്‍ എതിര്‍ലിംഗത്തിലുള്ള ഒരാളെ കണ്ടാല്‍, നിങ്ങള്‍ ആ വ്യക്തിയുമായി ഡേറ്റിംഗ് നടത്തുകയാണോ? ക്ഷമിക്കണം, ഇത് ഏത് കാലമാണ്? അങ്ങിനെയെങ്കില്‍ നിങ്ങള്‍ എത്ര പേരുമായി ഡേറ്റിംഗിലാണ്? മറ്റുള്ളവരുടെ ഇമേജ് മറയ്ക്കാന്‍ ഒരു പിആര്‍ ടീമും എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാന്‍ അനുവദിക്കില്ല. ദുഷ്‌കരമായ സമയങ്ങളില്‍ ആളുകള്‍ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സമാധാനത്തോടെ ജീവിക്കട്ടെ.”അവര്‍ എഴുതി.