Health

ആർത്തവ വേദന അകറ്റാൻ പൈനാപ്പിള്‍ ബെസ്റ്റാണ്! ഇങ്ങനെ പരീക്ഷിക്കൂ

ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന അതികഠിനമായ വയറുവേദനയും തലവേദനയും അസ്വസ്ഥതതയും കാരണം വിഷമിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഡിസ്‌മെനോറിയ എന്നാണ് ഈ ആര്‍ത്തവ വേദനയുടെ പേര്.ആര്‍ത്തവത്തിന് മുമ്പും ആ സമയത്തോ വേദന വരാം. സ്വാഭാവികമായി മാര്‍ഗങ്ങളലൂടെ ഈ വേദന നിയന്ത്രിക്കാനായി സാധിക്കും.

ഹോട്ട് വാട്ടര്‍ ബാഗ് വേദന അനുഭവപ്പെടുന്ന സ്ഥലത്ത് അമര്‍ത്തി വെക്കാവുന്നതാണ്. ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് ധാരാളമായി പൈനാപ്പിള്‍ കഴിക്കുന്നതും ആര്‍ത്തവ വേദന കുറയ്ക്കാനായി സഹായിക്കുമെന്നാണ് ഡോ. കൂനാല്‍ സൂദ പറയുന്നത്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇത് വ്യക്തമാക്കുന്നത്.

പഞ്ചസാരയോ പ്രിസര്‍വേറ്റീവോ ചേര്‍ക്കാത്ത പൈനാപ്പില്‍ ജ്യൂസ് കുടിക്കുന്നത് ആര്‍ത്തവ വേദന അകറ്റാനായി സഹായിക്കും. വൈറ്റമിന്‍ സിയ്ക്കായി നാരങ്ങ കൂടി ചേര്‍ക്കാം. ഫ്രഷായ പൈനാപ്പിള്‍ കഷ്ണങ്ങളും കഴിക്കാം. വൈറ്റമിനുകള്‍, ആന്റി ഒക്‌സിഡന്റുകള്‍ തുടങ്ങിയവ ആര്‍ത്തവ വേദന കുറയ്ക്കാനായി സഹായിക്കും.

പൈനാപ്പിൾ സ്മൂത്തി യാക്കി കഴിക്കുന്നതും ആരോഗ്യകരമാണ്.പൈനാപ്പിളിനൊപ്പം തന്നെ വാഴപ്പഴം, മാമ്പഴം ചീര പോലുള്ള ഇല വർഗങ്ങളും ചേര്‍ക്കാവുന്നതാണ്.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പാനീയമാണ് പൈനാപ്പിള്‍ ടീ.ഒന്നോ രണ്ടോ ഗ്ലാസ് വെളളത്തിലേക്ക് പൈനാപ്പിളിന്റെ കഷ്ണം ചേര്‍ക്കണം.10-15 മിനിറ്റ് വരെ ചെറുതീയില്‍ ചൂടാക്കുക. അരിച്ചതിന് ശേഷം തേനോ കറുവപ്പട്ടയോ ചേര്‍ത്ത് ഇത് കുടിക്കാം.