Lifestyle

വീടുകളില്‍ പ്രചാരമേറി BLDC ഫാനുകൾ; ശരിക്കും ഇവ ലാഭകരമാണോ?

ഫാന്‍ ഇല്ലാത്ത ഒരു വീട് സങ്കല്‍പ്പിക്കാന്‍ കൂടി സാധിക്കില്ലലോ? പലതരത്തലുള്ള ഫാനുകള്‍ ഇന്ന് വിപണി കൈയടക്കി വാഴുമ്പോള്‍ അതില്‍ തന്നെ കേള്‍ക്കുന്ന പേരാണ് BLDC ഫാനുകള്‍.

brushless direct current ഫാനുകള്‍ അല്ലെങ്കില്‍ BLDC ഫാനുകള്‍, ഫാനുകളില്‍ തന്നെ മൂന്നാം തലമുറക്കാരനാണ്. സാധാരണ ഫാനുകളെ പോലെയല്ല ഇതില്‍ വൈദ്യുതി ഉപഭോഗം കുറവാണ്. സാധാരണ ഉപയോഗിക്കുന്ന ഫാനുകളെക്കാള്‍ 60 ശതമാനം വരെ വൈദ്യുതിലാഭിക്കാനായി സാധിക്കും.

വളരെ ആകര്‍ഷണീയമായ ഡിസൈനുകളില്‍ ഭംഗിയുള്ളവയാണ് ഈ ഫാനുകള്‍. ഇത് പ്രവര്‍ത്തിപ്പിക്കാനായി റിമോര്‍ട്ട് കണ്‍ട്രോളുണ്ടാകും. കേവലം 28 വാട്‌സ് മാത്രമുള്ള BLDCമോട്ടര്‍ ആണ് ഈ ഫാനുകളില്‍ ഉപയോഗിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഇന്‍ഡക്ഷന്‍ മോട്ടര്‍ ഫാന്‍ ഏകദേശം 80 വാട്‌സ് ഉപയോഗിക്കുന്നിടത്താണ് ഈ ഫാനുകള്‍ 28 വാട്‌സില്‍ പ്രവര്‍ത്തിക്കുന്നത്. dc ബ്രെഷ് ലെസ് ഓപ്പറേഷനാണ് ഇതിന്റെ മേയിന്‍ ടെക്‌നോളജി. സാധാരണ ഫാനുകളെക്കാള്‍ വൈദ്യുത ചാര്‍ജില്‍ ഈ ഫാനുകള്‍ക്ക് 1500 മുതല്‍ 2000 രൂപ വരെ വാര്‍ഷിക ലാഭം നേടിത്തരാനായി കഴിയുന്നു.

ഇന്‍വെര്‍ട്ടര്‍ ഫ്രണ്ട്‌ലികൂടിയാണ് ഈ ഫാനുകള്‍. സാധാരണ ഫാനുകള്‍ ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ഹമ്മിംങ് സൗണ്ട് ഉണ്ടാകാറുണ്ട്. എന്നാല്‍ BLDC ശബ്ദരഹിതമായി പ്രവര്‍ത്തിക്കാനായി ഡിസൈന്‍ ചെയ്തവയാണ്. ഇവയ്ക്ക് സാധാരണ ഫാനുകളെക്കാള്‍ ആയുസ്സും അധികമാണ്.

എന്നാല്‍ ഈ ഫാനുകള്‍ക്ക് വില ഇതിന് കുറച്ച് കൂടുതലാണ്. അടിസ്ഥാന മോഡലുകള്‍ക്ക് പോലും സാധാരണ ഫാനുകളെക്കാള്‍ ഇരട്ടി വില കൊടുക്കേണ്ടതായി വരുന്നു. റിമോട്ടിലും സ്വിച്ചിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന മോഡലുകളുണ്ട്. നിങ്ങളുടെ താല്‍പര്യവും സാമ്പത്തികവും അടിസ്ഥാനപ്പെടുത്തി അവ തിരഞ്ഞെടുക്കാവുന്നതാണ്.