Oddly News Wild Nature

100ലധികം സിംഹങ്ങളെ കൊന്ന 6 അതിക്രൂരസിംഹങ്ങൾ! ക്രൂഗർ വനത്തെ വിറപ്പിച്ച മാപോഗോ സിംഹക്കൂട്ടം

സിംഹ കൂട്ടങ്ങളെ പ്രൈഡ് എന്നാണ് വിളിക്കുന്നത്. സാധാരണയായി ആൺ സിംഹങ്ങളും പെൺ സിംഹങ്ങളും അനേകം സിംഹക്കുട്ടികളും അടങ്ങുന്നതാണ് പ്രൈഡുകൾ. ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ആൺ സിംഹങ്ങൾ ഒരുമിച്ച് കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. അതിനെ കൊയലീഷൻ എന്നാണ് വിളിക്കുന്നത്.

ഒരു പ്രൈഡില്‍ നിന്നും പുറത്താക്കുന്നതോ പ്രൈഡ് ഉപേക്ഷിക്കുന്നതോ ആയ സിംഹങ്ങളെയാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളിലെ പ്രസിദ്ധമായി കൂട്ടായ്മയാണ് ദക്ഷിണാഫ്രിക്കയിലെ മാപോഗോ ലയണ്‍ കൊയലീഷന്‍. ഇതില്‍ 6 സിംഹങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവരാവട്ടെ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ വനത്തില്‍ 1.7 ലക്ഷം ഏക്കറോളം ഭൂമി തങ്ങളുടെ വരുതിയിലാക്കി ഭരിച്ചു.

മാപോഗോ സിംഹസംഘം ആദ്യമായി പ്രത്യക്ഷപെട്ടത് 2006ലായിരുന്നു. മാകുലു, ഡ്രെഡ്‌ലോക്‌സ്, പ്രെറ്റിബോയ് , റാസ്റ്റ, കിങ്കി ടെയ്ല്‍, മിസ്റ്റര്‍ ടി എന്നിങ്ങനെയായിരുന്നു സംഘത്തിലെ സിംഹത്തിന്റെ പേര്.സംഘത്തലവനാകട്ടെ മാകുലു ആയിരുന്നു. ഇവരില്‍ ക്രൂരൻ മിസ്റ്റര്‍ ടിയായിരുന്നു. മാകുലു ഒഴിച്ച് ബാക്കിയുള്ളവര്‍ സഹോദരന്മാരായിരുന്നു. മാകുലു ആവട്ടെ അവരുടെ അര്‍ധസഹോദരനായിരുന്നു.

സാധാരണയായി ഒരു മേഖലയിലെത്തിയാല്‍ വളരെ ശാന്തമായിരിക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍. മാപോഗോ സംഘം വളരെ വ്യത്യസ്തരാണ്. മേഖലകളിലുള്ള മറ്റ് സിംഹങ്ങളെ തച്ചുതകര്‍ത്തും കൊന്നൊടുക്കിയുമായിരുന്നു അവരുടെ മുന്നേറ്റം. ക്രൂഗര്‍ വനത്തിലെ 100 ലേറെ സിംഹങ്ങളെ ഇവര്‍ വകവരുത്തിയിട്ടുണ്ട്.

വേട്ടയിലും അതീവ ക്രൗര്യം ഇവ പുലര്‍ത്തിയിരുന്നു. ജിറാഫ്, ഹിപ്പോ തുടങ്ങിയ വലിയ മൃഗങ്ങളെയും ഇവര്‍വേട്ടയാടി. തങ്ങള്‍ കൊല്ലുന്ന സിംഹങ്ങളെ തിന്നുന്നതും ഇവയുടെ രീതിയായിരുന്നു.

2012ല്‍ സെലാറ്റിസ് എന്ന മറ്റൊരു സിംഹകൊയലീഷന്‍ മാപോഗോയെ ആക്രമിച്ചു. ഈ ആക്രമണത്തിനെ തുടര്‍ന്ന് മിസ്റ്റര്‍ ടി കൊല്ലപ്പെട്ടു. പിന്നീട് കൂട്ടായ്മ നശിക്കാനായി ആരംഭിച്ചു. പിന്നീട് ഈ സംഘത്തിലെ പല സിംഹങ്ങളും അപ്രത്യക്ഷരാവുകയായിരുന്നു. ഒടുവില്‍ ശേഷിച്ചത് പ്രെറ്റി ബോയും മാകുലുവും മാത്രമാണ്.