കര്‍ശനമായ ഡ്രൈവിംഗ് നിയമങ്ങള്‍ക്കും അതിശയിപ്പിക്കുന്ന പിഴകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡ് കുപ്രസിദ്ധമാണ്. ദരിദ്രര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ ഏശാന്‍ കുറ്റവാളിയുടെ നികുതി നല്‍കേണ്ട വരുമാനത്തിനനുസരിച്ച് പിഴകള്‍ കണക്കാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഈ യൂറോപ്യന്‍ രാജ്യം. ഇതിന് ഉദാഹരണമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരാള്‍ക്ക് ചുമത്തിയ 95 ലക്ഷം രൂപ.
മോട്ടോര്‍ വേയില്‍ മുമ്പേ പോകുന്ന കാറിനോട് തൊട്ടടുത്തായി പിന്നാലെ കാര്‍ ഓടിച്ചതിന് 58 വയസ്സുള്ള ഒരു അഭിഭാഷകനാണ് 110,000 ഡോളറിലധികം (ഏകദേശം 95,64,324 രൂപ.) പിഴയിട്ടത്. 2023ല്‍, ജര്‍മ്മനിയുമായി അതിര്‍ത്തി പങ്കിടുന്ന സ്വിസ് കന്റോണായ ആര്‍ഗൗവില്‍ നിന്നും സൂറിച്ച്, ലോസാന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മോട്ടോര്‍വേയില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 1.6 മില്യണ്‍ സ്വിസ് ഫ്രാങ്ക് (1.8 മില്യണ്‍ ഡോളര്‍) വാര്‍ഷിക നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ദിവസ നിരക്ക് 2,328 ഡോളര്‍ ആയി കണക്കാക്കി, 50 ദിവസ നിരക്കില്‍ സോപാധിക പിഴ അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ആ പിഴ 109,500 ഡോളറായിരുന്നു. അഭിഭാഷകന്‍ ഇതിനെതിരേ കോടതിയില്‍ പോയി.
കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം, സ്വിസ് അഭിഭാഷകന്‍ തന്റെ മുന്നിലുള്ള കാറിന് വളരെ അടുത്തായി വാഹനമോടിച്ചതായി കണ്ടെത്തി. മണിക്കൂറി ല്‍ 74 മൈല്‍ വരെ വേഗതയില്‍, കുറഞ്ഞത് ഒന്നര മൈല്‍ ദൂരം ഈ രീതിയില്‍ സഞ്ചരിച്ചു. സ്വിസ് നിയമത്തില്‍ ടെയില്‍ഗേറ്റിംഗ് എത്ര ദൂരമാണെന്ന് വ്യക്തമാക്കുന്ന വ്യക്തമായ വിവക്ഷ ഇല്ലെന്നും അതിനാല്‍ പിഴ സാധുവല്ലെന്നും അഭിഭാഷകന്‍ വാദി ച്ചെങ്കിലും കഴിഞ്ഞ മാസം സ്വിസ് സുപ്രീം കോടതി പിഴ ശരിവച്ചു. രസകരമെന്നു പറയ ട്ടെ, കുറ്റകൃത്യം നടന്ന സമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്‌ള്യൂ 540 ഡി സെ ഡാന്റെ ഇരട്ടി വിലയാണ് റോഡിലെ ചെറിയ കുറ്റത്തിന് അഭിഭാഷകന് കിട്ടിയ പിഴ.
സാധാരണയായി സ്വിറ്റ്‌സര്‍ലണ്ടിലെ നിയമം അനുസരിച്ച് നിങ്ങള്‍ സമ്പന്നനാണെങ്കില്‍ ചെറിയ കുറ്റങ്ങള്‍ക്ക് പോലും കനത്ത തുക ഈടാക്കും. സാധാരണക്കാരായ ആളുകള്‍ക്ക് അവരെ ശക്തമായി സ്വാധീനിക്കുന്ന നിലയിലുള്ള വലുതെന്ന് തോന്നുന്ന തുകയും സമ്പന്നരായ ആളുകള്‍ക്ക് അവരുടെ നികുതിക്ക് ആനുപാതികമായി ശക്തമായി സ്വാധീനിക്കുന്ന നിലയിലുള്ള വലിയ തുകയുമാണ് പിഴ ഈടാക്കുക.