Lifestyle

യുവത്വം നിലനിർത്തണോ? ഈ പ്രഭാത ശീലങ്ങൾ ഒഴിവാക്കണം, ആരോഗ്യം മെച്ചപ്പെടും

ആരോഗ്യകരമായ ശീലങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമാണ് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ സാധിയ്ക്കുകയുള്ളൂ. ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യമെന്ന് തന്നെ പറയാം.
ഒരു ദിവസത്തിന്റെ തുടക്കത്തില്‍ ചെയ്യുന്ന തെറ്റായ ശീലങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അകാല ചുളിവുകള്‍, കൊളാജന്‍ ഉല്‍പാദനം കുറയല്‍, ഉപാപചയത്തിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഈ ശീലങ്ങള്‍ ഒഴിവാക്കുകയും ശരിയായ ജലാംശം, അള്‍ട്രാവയലറ്റ് വികിരിണങ്ങളില്‍ നിന്നുളള ചര്‍മ്മ സംരക്ഷണം, പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വാര്‍ധക്യത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു.

രാവിലെ സൂര്യപ്രകാശം ഏല്‍ക്കാത്തത് – സൂര്യപ്രകാശം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് വൈറ്റമിന്‍ ഡി അപര്യാപ്തതയിലേക്ക് നയിക്കും. ഇത് അസ്ഥികളെ ദുര്‍ബലമാക്കുകയും ചര്‍മ്മത്തിന്റെ നന്നാക്കലിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍ രാവിലെ 10-15 മിനിറ്റ് നേരം സൂര്യപ്രകാശം കൊളളുന്നത് കൊളാജന്‍ സംശ്ലേഷണത്തിനു സഹായിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്തുന്നു. ഈ പറഞ്ഞ ദോഷകരമായ ശീലങ്ങള്‍ മാറ്റി നല്ല ശീലങ്ങള്‍ വളര്‍ത്തുന്നതിലൂടെ, വാര്‍ധക്യം ലക്ഷണങ്ങള്‍ കുറയ്ക്കുകയും, ചര്‍മ്മ ആരോഗ്യം മെച്ചപ്പെടുത്തുകയും, വീക്കം ഇല്ലാതാക്കുകയും, ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ചെയ്യാം.

രാവിലെ എഴുന്നേറ്റ ഉടന്‍ വെള്ളം കുടിക്കാതിരിക്കുന്നത് – രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയെ ബാധിക്കുകയും, ഉപാപചയ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുകയും, ശരീരത്തില്‍ വിഷാംശം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.  

ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുക – രാവിലെ ആദ്യം കാപ്പി കുടിക്കുന്നത്, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍, കോര്‍ട്ടിസോളിന്റെ  അളവ് വര്‍ധിപ്പിക്കും, ഇത് സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വാര്‍ധക്യത്തിനും കൊളാജന്‍ തകര്‍ച്ചയ്ക്കും കാരണമാകും. കൂടാതെ നിര്‍ജ്ജലീകരണത്തിനും അസിഡിറ്റിക്കും കാരണമാകുന്നു.ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

സമ്മര്‍ദ്ദത്തോടെ ദിവസം ആരംഭിക്കുക – ഉറക്കമുണര്‍ന്ന ഉടനെ ഇമെയിലുകള്‍, സോഷ്യല്‍ മീഡിയകള്‍ പരിശോധിക്കല്‍, ജോലിയിലേക്ക് തിരക്കുകൂട്ടല്‍ എന്നിവ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും, ഇത് കൊളാജനെ തകര്‍ക്കുന്നതിലൂടെയും രോഗപ്രതിരോധ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്നതിലൂടെയും വാര്‍ധക്യത്തെ ത്വരിതപ്പെടുത്തുന്നു. പകരം, സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ധ്യാനം, ശ്വസന വ്യായാമം  എന്നിവ ചെയ്യുകയോ ചെയ്യുക

പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയോ ചെയ്യുക – പ്രഭാതഭക്ഷണം ഒഴിവാക്കുകയോ, സംസ്‌കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യുന്നത് ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും വീക്കം വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ  അകാല വാര്‍ധക്യത്തിലേക്ക് നയിക്കുകയും ചെയ്യും. കൊളാജന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിനും ചര്‍മ്മം തൂങ്ങുന്നത് തടയുന്നതിനും പ്രോട്ടീന്‍ സമ്പുഷ്ടവും ആന്റിഓക്‌സിഡന്റ് അടങ്ങിയതുമായ നട്‌സ്, മുട്ട എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.

രാത്രി വൈകി ഭക്ഷണം കഴിക്കുക- രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുകയും രാവിലെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കാതിരിക്കുകയും ചെയ്താല്‍, ശരീരം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനും ബുദ്ധിമുട്ടുന്നു. രാവിലെ ചെറുചൂടുള്ള നാരങ്ങാവെള്ളം അല്ലെങ്കില്‍ ഹെര്‍ബല്‍ ടീ കുടിക്കുന്നത് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് വയറുവേദനയും ചര്‍മ്മത്തിലെ തിളക്കമില്ലായ്മയും വീക്കവും പോലുള്ള വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കുന്നു.

പ്രഭാത ചര്‍മ സംരക്ഷണത്തെ അവഗണിക്കുക – ക്ലെന്‍സിങ്, മൊയ്സ്ചറൈസിങ് എന്നിവയുള്‍പ്പെടെയുള്ള പ്രഭാത സ്‌കിന്‍കെയര്‍ ഒഴിവാക്കുന്നത് ചര്‍മ്മത്തെ മാലിന്യങ്ങള്‍ക്കും ഫ്രീ റാഡിക്കലുകള്‍ക്കും വിധേയമാക്കും. വൈറ്റമിന്‍ സി, ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ  സീറം ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്. ശരിയായ പ്രഭാത ദിനചര്യ വാര്‍ധക്യം തടയാനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുവാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *