ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായതിനാല്‍ ബംഗ്ളാദേശില്‍ നിന്നും അനധികൃത കുടിയേറ്റം നടത്തിയ ഭര്‍ത്താവിനെതിരേ നടപടി എടുക്കാനാകാതെ ബംഗലുരു പോലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ 50 കാരനായ മുഹമ്മദ് സിദ്ദിഖിന്റെ അറസ്റ്റിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
സ്ക്രാപ്പ് ഡീലറായ സിദ്ദിഖ് 2006 ലാണ് പശ്ചിമ ബംഗാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് വിവാഹം കഴിച്ച് ഭാര്യയ്ക്കും രണ്ട് പെണ്മക്കള്ക്കും ഒപ്പം ബെംഗളൂരുവില്‍ സ്ഥിരതാമസമാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും സംഘടിപ്പിക്കുകയും ചെയ്തു. നഗരത്തിലെ ദൊഡ്ഡബനഹള്ളി പ്രദേശത്ത് താമസവുമാക്കി.
പോലീസ് സിദ്ദിഖിന്റെ വസതിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ കണ്ടെത്തുകയായിരുന്നു. ഗര്‍ഭിണിയായതിനാല്‍ അവര്‍ക്കെതിരെ ഉടനടി നടപടിയെടു ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. സിദ്ദിഖിന്റെ ദൊഡ്ഡബനഹള്ളി യിലെ താമസ വിലാസത്തില്‍ നല്കിയ എട്ട് ആധാര്‍ കാര്‍ഡുകളും പോലീസ് പിടിച്ചെ ടുത്തു. എന്നാല്‍ ഈ കാര്‍ഡുകള്‍ ബന്ധുക്കളുടേതാണെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ ക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും സിദ്ദിഖ് അവകാശപ്പെടുന്ന തെങ്കിലും ഈ കാര്‍ഡുകള്‍ നിലവില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) അന്വേഷണത്തിലാണ്.
കാര്‍ഡുകള്‍ ഖനിജ ഭവനിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിച്ചു. സിദ്ദിഖിന്റെ നിലവിലുള്ള രണ്ട് കുട്ടികള്‍ ഇന്ത്യ യില്‍ ജനിച്ചവരാണെങ്കിലും, അവരെ സ്വയമേ ഇന്ത്യന്‍ പൗരന്മാരായി കണക്കാ ക്കില്ല. ഇന്ത്യന്‍ നിയമം ഒരു കുട്ടിക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് ഒരു രക്ഷകര്‍ത്താ വെങ്കിലും ഇന്ത്യന്‍ പൗരത്വം കൈവശം വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. പക്ഷേ മറ്റേ രക്ഷിതാവ് നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരായിരിക്കാന് നിയമം അനുവദിക്കുന്നില്ല.