Oddly News

ജാക്ക്പോട്ട്, വീട്‌ വൃത്തിയാക്കുന്നതിനിടെ ഓഹരികള്‍ കണ്ടെത്തി; മൂല്യം 11 ലക്ഷം രൂപ

വീട്‌ വൃത്തിയാക്കുന്നതിനിടെയാണു ചണ്‌ഡിഗഡ്‌ സ്വദേശി രത്തന്‍ ധില്ലനു ചില രേഖകള്‍ ലഭിച്ചത്‌. സൂക്ഷ്‌മ പരിശോധനയില്‍ അതു റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ ഓഹരികളാണെന്നു കണ്ടെത്തി. 1988 ല്‍ ഒരു ഓഹരിക്ക്‌ വെറും 10 രൂപയ്‌ക്ക്‌ വാങ്ങിയ ഓഹരികള്‍. കാര്‍ പ്രേമിയായ ധില്ലന്‌ ആ രേഖകള്‍ കൊണ്ട്‌ എന്താണു ചെയ്യേണ്ടതെന്ന്‌ അറിയില്ലായിരുന്നു.

ജിജ്‌ഞാസയോടെ, മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ട്‌ അദ്ദേഹം എക്‌സില്‍ ആ രേഖകളുടെ ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തു. ‘സ്‌റ്റോക്ക്‌ മാര്‍ക്കറ്റിനെക്കുറിച്ച്‌ എനിക്ക്‌ ഒരു ധാരണയുമില്ല. ഈ ഓഹരികള്‍ ഇപ്പോഴും ഞങ്ങള്‍ക്ക്‌ സ്വന്തമാണോ എന്നതിനെക്കുറിച്ച്‌ വൈദഗ്‌ധ്യമുള്ള ഒരാള്‍ക്ക്‌ ഉപദേശിക്കാന്‍ കഴിയുമോ?’- അദ്ദേഹം എഴുതി.

മാര്‍ച്ച്‌ 11 ന്‌ രാവിലെ 9 മണിക്ക്‌ ചെയ്‌ത പോസ്‌റ്റ്‌ വൈറലായി, രണ്ട്‌ ദശലക്ഷത്തിലധികം പേരാണ്‌ ആ കുറിപ്പ്‌ കണ്ടത്‌. ആ ഓഹരികള്‍ക്ക്‌ ഇപ്പോള്‍ ഏകദേശം 11.88 ലക്ഷം രൂപ മൂല്യമുണ്ടെന്ന്‌ ഒരു ഉപയോക്‌താവ്‌ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *