Featured Health

പുകയില വിരുദ്ധ ദിനം; പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയ പ്രശസ്തര്‍

മാര്‍ച്ച് 12. പുകയില വിരുദ്ധ ദിനം. പുകവലിയോട് ഗുഡ്ബൈ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രചോദനവും ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. എന്നാല്‍ പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്‍ജ്ജ് നാലാമന്‍ പുകവലിയുടെ അടിമയായിരുന്നു.

ഇതുമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് 56 മത്തെ വയസില്‍ മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന്‍ ഹാന്‍സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന്‍ നിരന്തരം പുകവലിച്ചു. 1965 ല്‍ മുപ്പത്തിനാലാമത്തെ വയസില്‍ ശ്വാസകോശാര്‍ബുദം അദ്ദേഹത്തിന്റെ ജീവനെടുത്തു.

ബീറ്റിന്‍സ് എന്നറിയപ്പെടുന്ന പ്രശസ്ത ഗായക സംഘത്തിലെ പ്രമുഖ ഗായകനായിരുന്നു ജോര്‍ജ്ജ് ഹാരിസണ്‍. അദ്ദേഹത്തിന് പുകവലി ഒരു ദൗര്‍ബല്യമായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍, 58-ാമത്തെ വയസില്‍ തൊണ്ടയിലെ കാന്‍സര്‍ മൂലം അദ്ദേഹം മരണത്തിനിരയായിത്തീര്‍ന്നു.

ജോണ്‍ കാന്‍ഡി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പ്രശസ്ത ഹോളിവുഡ് നടനായിരുന്നു. പുകവലിശീലം അദ്ദേഹത്തെ ഹൃദ്രോഗിയാക്കി. 43-ാം വയസില്‍ ഹൃദയാഘാതത്താല്‍ മരണമടഞ്ഞു. എന്റികോ കാറുസോ പ്രശസ്ത ഓപ്പറാ സിംഗര്‍ ആയിരുന്നു. അദ്ദേഹം ദിനംപ്രതി രണ്ടു പായ്ക്കറ്റ് സിഗരറ്റു വീതമാണ് വലിച്ചു തള്ളിയത്. 48-ാം മത്തെ വയസില്‍ മരണത്തിനു കീഴടങ്ങേണ്ടിവന്നു.

ചലച്ചിത്രനടിയും ഗായികയും എഴുത്തുകാരിയും പ്രഭാഷകയും അഭിഭാഷകയുമൊക്കെയായി നാനാ തുറകളില്‍ പ്രശസ്തി നേടിയ ഡാമാ റീവ പുകവലിയുടെ അടിമയായിരുന്നു. ശ്വാസകോശാര്‍ബുദം ബാധിച്ച് 44-ാം മത്തെ വയസില്‍, 2006 ല്‍ ആണ് അവര്‍ മൃത്യുവിനു ഇരയായത്.

പ്രശസ്ത മോഡലായിരുന്ന വില്‍ഹെല്‍മിനാ കൂപ്പര്‍ നാല്‍പ്പതാമത്തെ വയസില്‍ ശ്വാസകോശാര്‍ബുദം ബാധിച്ചു മരിക്കാന്‍ കാരണം അമിതമായ പുകവലിയായിരുന്നു.

ടൊബാക്കോ കമ്പനിയുടെ സ്ഥാപകനായിരുന്നു ആര്‍. ജെ. റെയ്‌നോള്‍ഡ്. മറ്റുള്ളവരെ പുകവലി ശീലത്തിലേക്ക് ആകര്‍ഷിച്ച അദ്ദേഹവും പുകവലിക്കടിമയായിത്തീര്‍ന്നു. വാളെടുത്തവന്‍ വാളാലെ എന്ന പഴയചൊല്ല് അന്വര്‍ഥമാക്കിക്കൊണ്ട് റെയ്‌നോള്‍ഡ് ശ്വാസകോശാര്‍ബുദ രോഗിയായിട്ടാണ് മരണം വരിച്ചത്, 58-ാം വയസില്‍.

ഡേവിഡ് ബൈണ്‍ വ്യക്തമാക്കിയതുപോലെ പുകവലിയുടെ യഥാര്‍ഥമുഖം രോഗവും മരണവും ഭീകരതയുമാണ്. പുകയില വ്യവസായികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ഗ്ലാമറും സ്റ്റാറ്റസും അല്ല.

Leave a Reply

Your email address will not be published. Required fields are marked *