Lifestyle

സ്ത്രീകള്‍ക്ക് എന്താ കലിപ്പന്‍ന്മാരെ ഇഷ്ടമല്ലേ? പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

എന്ത് കാര്യത്തിനും അലറി വിളിക്കുന്ന കലിപ്പന്മാരായ പുരുഷന്മാരെ പലപ്പോഴും അതികാല്‍പനികമായിയാണ് സിനിമകളില്‍ ചിത്രീകരിക്കാറ്. അവര്‍ക്ക് ഒരുപാട് ആരാധകരുള്ളതായും സിനിമകളില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണ്?

ദേഷ്യക്കാരായ പുരുഷന്മാര്‍ക്ക് ബുദ്ധിയും കുറച്ച് കുറവുള്ളവരായിയാണ് സ്ത്രീകള്‍ കരുതുന്നതെന്ന് എവല്യൂഷണറി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.18നും 80 നും ഇടയിലുള്ള 148 ഹെട്ടറോസെക്ഷ്വല്‍ പങ്കാളികളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്വന്തം കോപത്തെ നിയന്ത്രിക്കാൻ കഴിയാത്ത പുരുഷന്മാരെ വിഡ്ഢികളായാണ് കണക്കാക്കപ്പെടുന്നത്.

ബന്ധത്തിലുണ്ടായ സംതൃപ്തി, പങ്കാളിയുടെ ബുദ്ധിശേഷി എന്നിവയെ സംബന്ധിച്ചട്ടുള്ള ചോദ്യാവലികളിലൂടെയാണ് സര്‍വേ നടത്തിയത്. പുരുഷന്മാരിലെ അധികമായ ദേഷ്യം അവരുടെ ബൗദ്ധിക ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് സ്ത്രീകള്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വികാരങ്ങളെ നിയന്ത്രിക്കാനും അവയെ കൈകാര്യം ചെയ്യാനുമുള്ള കഴിവ് ധാരണശേഷിയുടെ അടയാളമായിയാണ് സ്ത്രീകള്‍ കണക്കാക്കുന്നത്. അവര്‍ക്ക് ഇനി മറ്റ് പല ഗുണങ്ങളുണ്ടെങ്കിലും അതിനെ നിഴലാക്കി കളയുന്ന ശക്തമായ വികാരമാണ് ദേഷ്യമെന്നും സ്ത്രീകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

പങ്കാളിയുമായുള്ള ബന്ധത്തിലെ സംതൃപ്തിയെയും അവരുടെ സന്തോഷത്തിനെയുമെല്ലാം പുരുഷന്മാരുടെ ദേഷ്യം ബാധിക്കുന്നതായിയാണ് പല സ്ത്രീകളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദയ, വൈകാരിക സ്ഥിരത തുടങ്ങിയ ഉപബോധമനസ്സിലെ ഗുണങ്ങൾ ബുദ്ധിശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *