ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ശേഷം ജനപ്രിയ നടിയും സോഷ്യല്‍ മീഡിയ താരവുമായ അവ്നീത് കൗറിന് ട്രോള്‍ ചാകരയാണ്. ഇന്ത്യ ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരം ആസ്വദിക്കുന്നതായി കാണിച്ച് താരം നടത്തിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനും ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണമായി.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഈ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധനേടാന്‍ കാരണമായത്. അവരുടെ സ്റ്റേഡിയം സന്ദര്‍ശനത്തിന് നിലവിലുള്ള ഡേറ്റിംഗ് ഗോസിപ്പുമായി ബന്ധമുണ്ടോ എന്ന പരിശോധനയിലാണ് ആരാധകര്‍. അതിനിടയില്‍ നിരവധി ഉപയോക്താക്കള്‍ അവരുടെ രൂപഭാവത്തെയും പരിഹസിച്ചും രംഗത്തെത്തി.
ചില ആരാധകര്‍ കൗറിന്റെ സ്റ്റേഡിയത്തിലെ ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ചും രംഗത്ത് വന്നിട്ടുണ്ട്. നടിയുമായി ബന്ധപ്പെട്ട പ്രണയ കിംവദന്തികളുടെ കേന്ദ്രബിന്ദുവായ ശുഭ്മാന്‍ ഗില്ലുമായി അവരുടെ സാന്നിധ്യത്തെ ബന്ധിപ്പിക്കുന്ന അഭിപ്രായങ്ങളും കമന്റ് വിഭാഗത്തിലെത്തി. ഇപ്പോഴുള്ള ഈ പ്രത്യക്ഷപ്പെടലിന് കാരണം ശുഭ്മാന്‍ ആണോ എന്നായിരുന്നു ഉയര്‍ന്ന മിക്കവാറും ചോദ്യങ്ങളും.
അവ്നീത് കൗറും ശുഭ്മാന്‍ ഗില്ലും തമ്മിലുള്ള പ്രണയകഥ ഏതാനും നാളായി ഗോസിപ്പ് കോളങ്ങളിലെ പ്രധാന വിഭവവാണ്. എന്നാല്‍ കൗറോ ഗില്ലോ ഡേറ്റിംഗ് കിംവദന്തിക ളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നത് ആരാധകരുടെ ഊഹാപോഹങ്ങള്‍ കൂട്ടുകയും ഇരുവരുടേയും സാമൂഹ്യമാധ്യമങ്ങളിലെ പൊതുകാഴ്ചകളും സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാനും ഇടയാക്കി. ഇപ്പോള്‍ കൗറിന്റെ ഏറ്റവും പുതിയ ദുബായ്‌പോസ്റ്റ് എരിതീയില്‍ കൂടുതല്‍ എണ്ണ ഒഴിക്കുന്ന പോലെയാണ്.