ഏറ്റവും പ്രശസ്തിയുള്ളതും ആസ്തിയുള്ളതുമായ ബാങ്കിനുള്ളിലെ മണ്ണ് വീട്ടില്‍ കൊണ്ടിട്ടാല്‍ പണമുണ്ടാകുമോ? കഠിനാദ്ധ്വാനവും ആത്മാര്‍പ്പണവുമാണ് വിജയത്തിന്റെ ഫോര്‍മുല എന്നാണ് പൊതു തത്വമെങ്കിലും ജീവിതത്തില്‍ ധനവും സമ്പത്തുമുണ്ടാകാന്‍ അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്നവരെ ലക്ഷ്യമിട്ട് ചൈനയിലെ ഓണ്‍ലൈന്‍ ഷോപ്പുകള്‍ ‘ബാങ്ക് മണ്ണ്്’ എന്ന പേരില്‍ മണ്ണുവില്‍പ്പനയും നടത്തുന്നു. പണമുണ്ടാകാന്‍ ഏറ്റവും പ്രശസ്തവും ധനികവുമായ ബാങ്കിനുള്ളിലെ മണ്ണെന്ന പേരില്‍ ഒരു കൂടിനുള്ളില്‍ മണ്ണു നിറച്ച് വില്‍പ്പന നടത്തുന്നു.
ഇത് പ്രധാന ചൈനീസ് ബാങ്കുകളില്‍ നിന്ന് കുഴിച്ചെടുത്തതാണെന്നും വാങ്ങുന്നവര്‍ക്ക് സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്നുമാണ് പ്രചരണം. ‘ബാങ്ക് മണ്ണിന്റെ” വില ഒരു ഭാഗത്തിന് 888 യുവാന്‍ (ഏകദേശം 10,457 രൂപ) വരെയാണ്. ട്രെന്‍ഡിംഗ് ഉല്‍പ്പന്നം ബാങ്കുകള്‍ക്ക് പുറത്തുള്ള ഗ്രീന്‍ ബെല്‍റ്റുകള്‍, ബാങ്ക് ലോബികളിലെ ചെടികള്‍ വെച്ച ചട്ടിയില്‍ നിന്നുള്ളത്. അല്ലെങ്കില്‍ പണം എണ്ണുന്ന യന്ത്രങ്ങളില്‍ നിന്നുള്ള പൊടി എന്നിവയില്‍ നിന്ന് ലഭിച്ചത് എന്നിങ്ങനെയാണ് അവകാശവാദങ്ങള്‍. ഒരു ഓണ്‍ലൈന്‍ വില്പ്പനക്കാരന് നാല് തരം മണ്ണ് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ചൈന, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക്, ബാങ്ക് ഓഫ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്ന് ശേഖരിച്ചതെന്ന് പ്രചരിപ്പിക്കുന്ന മണ്ണിന്റെ ഏറ്റവും ചെറിയ പായ്ക്കറ്റ്് 24 യുവാന്‍ (261 രൂപ) വിലയ്ക്ക് വില്‍ക്കുന്നു. ഈ മണ്ണ് നെഗറ്റീവ് എനര്‍ജിയെ വലിച്ചെടുത്ത് വീട്ടിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പരസ്യം നല്‍കിയിട്ടുള്ളത്. അതേസമയം ഇതിന് യാതൊരു ശാസ്ത്രീയ വിശദീകരണവും കൂടാതെയാണ് വില്‍പ്പന നടത്തുന്നത്.
മിക്ക ഓണ്‍ലൈന്‍ വില്‍പ്പനക്കാരും ഇത് ഫലപ്രാപ്തിയുള്ളതാണെന്ന് പ്രചരിപ്പിക്കുന്നു. 999.999 ശതമാനം വിജയനിരക്കാണ് മുമ്പോട്ട് വെക്കുന്ന ചില ഓണ്‍ലൈന്‍ കടകള്‍ മണ്ണിന്റെ ആധികാരികത തെളിയിക്കാന്‍ പരസ്യങ്ങളില്‍ മണ്ണ് കുഴിക്കുന്നതിന്റെ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്്. ബിസിനസ് വിജയത്തിനായി മണ്ണുവാങ്ങുന്ന വരുടേയും ഓര്‍ഡര്‍ ചെയ്തിട്ടുള്ളവരുടെയും പേരുവിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്്.