Movie News

രാധികാ ആപ്‌തേയും നന്ദിതാദാസും സംവിധായകരാകുന്നു; കനി കുസൃതി നിര്‍മ്മാതാവായേക്കും

ബോളിവുഡിലെ സെലക്ടീവ് സിനിമകളില്‍ മാത്രം കാണാറുള്ള താരം രാധിക ആപ്തെ സംവിധായികയാകുകയാണ്. ആക്ഷന്‍ ഫാന്റസി ചിത്രമായ കോട്ട്യയിലൂടെയാണ് നടി സംവിധായികയുടെ കുപ്പായമണിയുന്നത്. സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു നടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

വിക്രമാദിത്യ മോട്വാനി നിര്‍മ്മിക്കുന്ന സിനിമ മറാഠി ആക്ഷന്‍-ഫാന്റസി ഒരു യുവ കുടിയേറ്റ കരിമ്പ് കൃഷികാരന്റെ കഥയാണ് പറയുന്നത്. അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ കിട്ടുകയും അത് തന്റെ കുടുംബത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ചലച്ചിത്രമേളയില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളില്‍ നന്ദിതാദാസ് ഒരു സിനിമചെയ്യുന്നുണ്ട്. ഈ സിനിമയുടെ നിര്‍മ്മാതാവ് കനികുസൃതിയാണ്.

ഹന്‍സല്‍ മേത്തയുടെ സഹകരണത്തോടെ പഞ്ചാബി, ഉറുദു, കാശ്മീരി ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത ബ്ലാക്ക്-കോമഡി സിസ്റ്റര്‍ മിഡ്നൈറ്റ് എന്ന ചിത്രത്തിലാണ് രാധിക അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്‌ലിക്‌സ് ഷോയായ അക്കയിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്.