ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമയാണ് കനി കുസൃതി നായികയായ ‘ബിരിയാണി’. സിനിമയില്‍ നായികയുടെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദം. ഇപ്പോഴിതാ ആ സിനിമയില്‍ കനി അഭിനയിച്ച സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് പിതാവ് മൈത്രേയന്‍. കനി നഗ്നതപ്രദര്‍ശിച്ചത് കണ്ടപ്പോള്‍ പിതാവെന്ന നിലയില്‍ വിഷമം തോന്നിയോ എന്നായിരുന്നു ചോദ്യം. ഇതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവുമെന്നായിരുന്നു. വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാനാണ്. അത് ഊരിക്കാണിക്കുമ്പോള്‍ നഗ്നത സൗന്ദര്യമായിക്കാണാമെന്നും മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു. Read More…
Tag: kani kusruthy
രാധികാ ആപ്‌തേയും നന്ദിതാദാസും സംവിധായകരാകുന്നു; കനി കുസൃതി നിര്‍മ്മാതാവായേക്കും
ബോളിവുഡിലെ സെലക്ടീവ് സിനിമകളില്‍ മാത്രം കാണാറുള്ള താരം രാധിക ആപ്തെ സംവിധായികയാകുകയാണ്. ആക്ഷന്‍ ഫാന്റസി ചിത്രമായ കോട്ട്യയിലൂടെയാണ് നടി സംവിധായികയുടെ കുപ്പായമണിയുന്നത്. സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു നടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വിക്രമാദിത്യ മോട്വാനി നിര്‍മ്മിക്കുന്ന സിനിമ മറാഠി ആക്ഷന്‍-ഫാന്റസി ഒരു യുവ കുടിയേറ്റ കരിമ്പ് കൃഷികാരന്റെ കഥയാണ് പറയുന്നത്. അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ കിട്ടുകയും അത് തന്റെ കുടുംബത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ചലച്ചിത്രമേളയില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളില്‍ നന്ദിതാദാസ് ഒരു സിനിമചെയ്യുന്നുണ്ട്. ഈ Read More…


