Healthy Food

ഇനി നോ പറയേണ്ട! പ്രമേഹമുള്ളവര്‍ക്ക് ചപ്പാത്തി ഈ രീതിയില്‍ കഴിക്കാം

ഏത് സമയത്തും ധൈര്യമായി കഴിക്കാനായി സാധിക്കുന്ന ഭക്ഷണമാണ് ചപ്പാത്തി.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പെടാപാട് പെടുന്നവരോട് ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഭക്ഷണത്തിലൊന്നാണ് ചപ്പാത്തി.

അരിയില്‍ ഉള്ളത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റും കാലറിയും ഉള്ളതിനാല്‍ തന്നെ പ്രേമേഹ രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചപ്പാത്തി അത്ര നല്ല ഓപ്ഷനായിരിക്കില്ല. എന്നാല്‍ ചപ്പാത്തി പ്രമേഹ സൗഹൃദമാക്കാനായി വഴിയുണ്ട്.

മൈദയ്ക്ക് പകരമായി ആട്ട ഉപയോഗിക്കുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. തവിട് ഉള്ളതിനാല്‍ ഇതൊരു സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റാണ്. രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനായി ഇത് സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയും. മുഴുവന്‍ ഗോതമ്പില്‍ അധിക നാരുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ദഹനത്തിനും ഇത് സഹായിക്കും.

റൊട്ടിയുടെ ഗ്ലൈസെമിക് സൂചിക കൂടുതല്‍ കുറയ്ക്കുന്നതിന് ബദാം മാവ്, കടല മാവ് പോലെ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ അളവിലുള്ള മാവ് മിക്‌സ് ചെയ്യാം. ഇവയിലാവട്ടെ നാരുകളും പ്രോട്ടീനും കൂടുതലുമാണ്. ചപ്പാത്തി മാവില്‍ ഫ്‌ളാക്‌സ് സീഡുകളും ചിയവിത്തുകളും ചേര്‍ക്കുന്നത് പോഷകഗുണം വര്‍ധിപ്പിക്കാനായി സഹായിക്കും. ഇവയില്‍ ഒമേഗ – 3 ഫാറ്റി ആസിഡുകള്‍, നാരുകള്‍ പ്രോട്ടീന്‍ എന്നിവ അടങ്ങിയട്ടുണ്ട്.

ഒന്നെങ്കില്‍ വിത്തുകള്‍ പൊടിച്ച് ഗോതമ്പ് പൊടിയില്‍ ചേര്‍ക്കണം. അല്ലെങ്കില്‍ പരത്തുമ്പോള്‍ ചപ്പാത്തിയുടെ മുകളില്‍ വിതറാം. ഹൃദയാരോഗ്യകരമായ കൊഴുപ്പുകളും ഈ വിത്തുകള്‍ നല്‍കുന്നുണ്ട്. വലിയ ചപ്പാത്തിക്ക് പകരമായി ചെറിയ ചപ്പാത്തികള്‍ ഉണ്ടാക്കാം. ആരോഗ്യകരമായ നാരുകള്‍ അടങ്ങിയട്ടുള്ള പച്ചക്കറികളും പ്രോട്ടീനുള്ള കറിയും ഉപയോഗിച്ച് ഭക്ഷണം സന്തുലിതമാക്കാം.