ഇന്ത്യൻ ആതിഥ്യമര്യാദയുടെ മൂലക്കല്ല് “അതിഥി ദേവോ ഭവ” എന്ന വാക്യത്തിന് ഇതാ ഒരു ഉദാഹരണം. ഇന്ത്യയിലെത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരി ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനസ് കീഴടക്കിയിരിക്കുന്നത്.
വീഡിയോ വൈറലായത് മുതൽ ഇന്ത്യക്കാരിൽ നിന്നും വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡൽഹിയിലെ ശിവ് മന്ദിർ സന്ദർശിച്ചപ്പോൾ ലഭിച്ച തുറന്ന സ്വീകരണത്തിൽ സ്തബ്ധനായ ഒരു റഷ്യൻ വിനോദസഞ്ചാരിയാണ് ഇന്ത്യക്കാർക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അവർ അയാള് ഏതു രാജ്യക്കാരനാണ് എന്ന് ചോദിക്കുന്നു. തുടർന്ന് ഭക്ഷണം കഴിക്കാന് കുടുംബക്കാർ അദ്ദേഹത്തെ അവരോടൊപ്പം ചേരാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
റഷ്യക്കാരന് കുടുംബത്തിലെ ഒരാൾ ദാൽ, റൊട്ടി, സബ്ജി, പപ്പടം എന്നിവ അടങ്ങിയ ഇന്ത്യൻ താലി ഭക്ഷണം നൽകുന്നു. കൗതുകത്തോടെ ടൂറിസ്റ്റ് ചോദിക്കുന്നു, “ഇതെന്താണ്?” അതിന് അയാള് “പപ്പട്” എന്ന് മറുപടി പറഞ്ഞു. അപ്പോൾ റഷ്യൻ സഞ്ചാരി , “ഇത് വളരെ രുചികരമാണ്, സുഹൃത്തുക്കളേ.”എന്ന് പറയുകയാണ്.
മാത്രമല്ല, താൻ എത്രത്തോളം വിശന്നായിരുന്നു എന്നും കുടുംബം എങ്ങനെ തന്നെ സ്വീകരിച്ചുവെന്നും ടൂറിസ്റ്റ് വീഡിയോയിൽ സംസാരിക്കുന്നു. ക്ഷേത്രങ്ങളെക്കുറിച്ചും ഓരോ കുടുംബത്തിനും ക്ഷേത്രം എങ്ങനെയാണെന്നും ഹിന്ദു സംസ്കാരത്തോടുള്ള തന്റെ ആകർഷണം എന്താണെന്നുമുള്ള നിരവധി കാര്യങ്ങൾ അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നു.
വൈറലായ വീഡിയോ ഇതിനകം 237.4K വ്യൂസ് നേടിക്കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു ഉപഭോക്താവ് കുറിച്ചു “’അതിഥി ദേവോ ഭവഃ! ഞങ്ങൾ എപ്പോഴും ഞങ്ങളുടെ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരാണ്…’, .
മറ്റൊരു ഉപയോക്താവ് എഴുതി, ‘ഇന്ത്യക്കാർ ജനിച്ചത് വസുധൈവ കുടുംബകം എന്ന തത്ത്വചിന്തയോടെയാണ്. നമ്മുടെ കുടുംബങ്ങളിൽ ആരെയും വെറുക്കാൻ പഠിപ്പിക്കാറില്ല. കുട്ടിക്കാലത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ള എന്റെ വേലക്കാരിയുടെ പാദങ്ങൾ തൊടാൻ എന്റെ മാതാപിതാക്കൾ പോലും എന്നോട് പറഞ്ഞു.
ഇന്ത്യയിലെത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരി ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനസ് കീഴടക്കിയിരിക്കുന്നത്. വീഡിയോ വൈറലായത് മുതൽ ഇന്ത്യക്കാരിൽ നിന്നും വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.