Myth and Reality

വിമാനവും കപ്പലും അപ്രത്യക്ഷമാക്കുന്ന ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി എന്താണ്? ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ പറയുന്നു

വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകാന്‍ കാരണമായ ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി വളരെക്കാലമായി ആശങ്കാജനകമായ വിഷയമാണ്. ആളുകളെ കൗതുകപ്പെടുത്തുന്ന ബര്‍മുഡ ട്രയാംഗിളിന്റെ വിഷയം പലപ്പോഴും സെന്‍സേഷണലൈസ്ഡ് സിദ്ധാന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കാള്‍ ക്രൂസെല്‍നിക്കിയാണ് ബര്‍മുഡയുമായി ബന്ധപ്പെട്ട അവസാന സിദ്ധാന്തം അവതരിപ്പിച്ചത്.

ഫ്‌ലോറിഡയുടെ തെക്കുകിഴക്കന്‍ അറ്റത്ത് നിന്ന് ഏകദേശം 500,000 ചതുരശ്ര മൈല്‍ സമുദ്രത്തിന്റെ വിസ്തൃതിയുള്ള ഡെവിള്‍സ് ട്രയാംഗിള്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ബര്‍മുഡ ട്രയാംഗിള്‍ 1945 ഡിസംബറില്‍ അഞ്ച് യുഎസ് നേവി ബോംബര്‍ വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഫ്‌ലൈറ്റ് 19 അപ്രത്യക്ഷമായതോടെയാണ് ചിത്രത്തിലേക്ക് വരുന്നത്. ഈ പ്രദേശം ഒന്നുകില്‍ ശപിക്കപ്പെട്ടതാണെന്നോ അതീന്ദ്രിയ ശക്തികള്‍ക്ക് വിധേയമാണെന്നാണ് അല്ലെങ്കില്‍ ഒരു ടൈം പോര്‍ട്ടല്‍ അടങ്ങിയിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നു.

എന്നാല്‍ 2017-ല്‍, ഡോ. കാള്‍ ക്രൂസെല്‍നിക്കി എന്ന ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ബെര്‍മുഡ ട്രയാംഗിളിന് ഇത്രയധികം വിചിത്രമായ തിരോധാനങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ദി ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ.കാള്‍ ഈ നിഗൂഢതയ്ക്കുള്ള തന്റെ ഉത്തരം വെളിപ്പെടുത്തിയത്.

സ്ഥിതിവിവരക്കണക്കുകള്‍, മോശം കാലാവസ്ഥ, മാനുഷിക പിശകുകള്‍ എന്നിവയുടെ സംയോജനമാണ് ഈ പല അപ്രത്യക്ഷങ്ങള്‍ക്കും കാരണമെന്നായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. മോശം കാലാവസ്ഥയാണ് മിക്ക തിരോധാനങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ മേഖലയില്‍ വിമാനഗതാഗതവും ബോട്ട് ഗതാഗതവും കൂടുതലായി ഉണ്ടാകുന്നതും എടുത്തുപറഞ്ഞു. ഇത്രയധികം തിരക്കുള്ളതിനാല്‍, ചില ആളുകള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാം. സമുദ്രം വിശാലവും ആഴമേറിയതുമാണ്. അത് അപകടങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളതാക്കുന്നു.