Oddly News

ട്രാഫിക് ബ്​ളോക്കാക്കി വനിതാ ട്രാഫിക് പോലീസുമായി തർക്കത്തിലേർപ്പെടുന്ന യുവാവ്: ​നടപടി വേണമെന്ന് നെറ്റിസൺസ്

തിരക്കേറിയ ഒരു റോഡിന് നടുവിൽ ഒരാൾ തന്റെ എസ്‌യുവി നിർത്തി വനിതാ ട്രാഫിക് ഓഫീസറുമായി തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓഫീസറുമായി വാക്ക് തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

@Karnataka Portfolio എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ തിരക്കേറിയ റോഡിന് നടുവിൽ ഒരാൾ തന്റെ കറുത്ത എസ്‌യുവി നിർത്തിയിട്ടിരിക്കുന്നതും, വനിതാ ട്രാഫിക് പോലീസ് ഓഫീസറുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നതുമാണ് കാണുന്നത്. തൊട്ടു പിന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ തുടർച്ചയായി ഹോൺ മുഴക്കിയിട്ടും തന്റെ വാഹനം നീക്കാൻ അയാൾ തയ്യാറാകുന്നില്ല. ഇതോടെ റോഡിൽ ഗതാഗത കുരുക്കും സൃഷ്ടിക്കപെടുന്നു.

“ഹുളിമാവിന് സമീപം റോഡിന് നടുവിൽ ഒരു കാറുകാരൻ വനിതാ ട്രാഫിക് പോലീസ് ഓഫീസറുമായി വഴക്കിടുന്നതാണ് കാണുന്നത് . ഒരു നിയമപാലകനോട്, പ്രത്യേകിച്ച് തന്റെ ഡ്യൂട്ടി ചെയ്യുന്ന ഒരു വനിതാ ഉദ്യോഗസ്ഥയോട് ഇത്രയും അനാദരവോടെ പെരുമാറാൻ ആരെങ്കിലും ധൈര്യം കാണിക്കുന്നത് ശരിക്കും ഞെട്ടിക്കുന്നതും അസ്വീകാര്യവുമാണ്”. ‘സിഗ്നൽ മറികടക്കല്ലെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ട്രാഫിക് പോലീസ് ഡ്രൈവർക്ക് നിർദ്ദേശം നൽകിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പോലീസ് ഓഫീസറുടെ ഉപദേശം കേട്ടതും ഇയാൾ നിയമം അനുസരിക്കുന്നതിനുപകരം, പോലീസ് ഓഫീസറോട് തട്ടിക്കയറുകയാണ് ചെയ്തത്. മാത്രമല്ല പോലീസുകാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു” .എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://twitter.com/karnatakaportf/status/1893369116486181337

KA51MW2390 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുപോലുള്ള സംഭവങ്ങൾ റോഡിൽ പാലിക്കേണ്ട അച്ചടക്കത്തെയും ട്രാഫിക് നിയമങ്ങളോടുള്ള ബഹുമാനത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയെ എടുത്തുകാണിക്കുന്നു. അതിനാൽ നിയമത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ ഇത്തരം കുറ്റവാളികൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവാവിന്റെ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. സായി ഗാർമെന്റ് ജംഗ്ഷനു സമീപമാണ് സംഭവം, ബിഎൻഎസ് സെക്ഷൻ 132 പ്രകാരം വ്യക്തിക്കെതിരെ കേസെടുത്തതായി സൗത്ത് ട്രാഫിക് ഡിസിപി പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *