Featured Lifestyle

ഇങ്ങനെ ഒന്ന് സാമ്പാര്‍ വച്ച് നോക്കൂ; ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം

സമ്പാറിന്റെ മണം അടിച്ചാല്‍ നാവില്‍ വെള്ളമൂറുന്നവരാണ് നാമൊക്കെ. എന്നാല്‍ വീട്ടമ്മമാരെ കുഴയ്ക്കുന്ന പ്രശ്നം രാവിലെ വച്ചാല്‍ സാമ്പാര്‍ വൈകിട്ടാകുമ്പോള്‍ ചീത്തായായി പോകുമെന്നതാണ്. എന്നാല്‍ ഇനി ഈ പറയുന്നത് പോലെ സാമ്പാര്‍ വച്ചാല്‍ സാമ്പാര്‍ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാനായി സാധിക്കും.

സാമ്പാര്‍ ഉണ്ടാക്കാനായി തുവര പരിപ്പ് വേവിക്കുമ്പോള്‍ ഇത്തിരി ഉലുവ കൂടി ചേര്‍ത്താല്‍ പെട്ടെന്ന് കേടാവില്ല. അധികം വേണ്ടയ്ക്ക ഇടാതെയും നോക്കണം. സാമ്പാര്‍ ഫ്രിജില്‍ സൂക്ഷിക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കാം. സാമ്പാറിലെ ഉരുളകിഴങ്ങുകള്‍ എടുത്ത് മാറ്റുക, ശേഷം ചെറിയ തീയില്‍ ചൂടാക്കി വയ്ക്കുക.

രണ്ട് മൂന്ന് ദിവസത്തേക്ക് സാമ്പാര്‍ കേടാകാതെ സൂക്ഷിക്കണമെങ്കില്‍ സാമ്പാറിന്റെ ചൂട് മാറിയതിന് ശേഷം 3 പാത്രത്തിലായി അടച്ച് ഫ്രിജില്‍ വയ്ക്കാം. ഇടയ്ക്ക് തവി ഉപയോഗിച്ച് ഇളക്കിയതിന് ശേഷം വീണ്ടും ഫ്രിജില്‍ വയ്ക്കരുത്.

സൂപ്പര്‍ സാമ്പാര്‍ ഉണ്ടാക്കാം

പരിപ്പും ചുവന്നുള്ളിയും പച്ചമുളകും മഞ്ഞള്‍പൊടിയും കുറച്ച് ഉലുവയും ചേര്‍ത്ത് വേവിക്കുക. പിന്നീട് അരിഞ്ഞ വെള്ളരിക്കയും കിഴങ്ങും മുരിങ്ങക്കയും തക്കാളിയും സാമ്പാര്‍ പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറിലിട്ട് വെന്ത പരിപ്പിനൊപ്പം വേവിക്കാം. പിന്നീട് കുക്കറിന്റെ അടപ്പ് മാറ്റി തീകുറച്ച് വെക്കാം.

തിള വരുന്നതിന് മുമ്പായി വാളന്‍പുളി പിഴിഞ്ഞതും ആവശ്യത്തിന് കായവും ചേര്‍ക്കാം. ചീനച്ചട്ടിയില്‍ വെച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കടുകും ഉലുവയും വറ്റല്‍മുളകും കറുവേപ്പിലയും മൂപ്പിച്ച് സാമ്പാറിലേക്ക് ചേര്‍ക്കാം. അങ്ങനെ സൂപ്പര്‍ സാമ്പാര്‍ റെഡി.

Leave a Reply

Your email address will not be published. Required fields are marked *