The Origin Story

വിക്‌ടോറിയന്‍ ലണ്ടനെ വിറപ്പിച്ച സീരിയല്‍ കില്ലറെ കണ്ടെത്തി; അഴിഞ്ഞത് 137 വര്‍ഷം പഴക്കമുള്ള കേസിലെ നിഗൂഡത

ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നിഗൂഢതകളിലൊന്ന് വെളിപ്പെടുത്തി, കുപ്രസിദ്ധ സീരിയല്‍ കില്ലറെ 137 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1800-കളുടെ അവസാനത്തില്‍ വിക്ടോറിയന്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡിനെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ‘ജാക്ക് ദി റിപ്പര്‍’ എന്ന് മാത്രം പരാമര്‍ശമുണ്ടായിരുന്നയാളുടെ ഐഡന്റിറ്റിയാണ് ഒടുവില്‍ വിദഗ്ദ്ധര്‍ പുറത്തുവിട്ടിരിക്കുന്നത്.

അഞ്ച് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കൊലയാളി 3-കാരനായ പോളിഷ് കുടിയേറ്റക്കാരനായ ആരോണ്‍ കോസ്മിന്‍സ്‌കി എന്നയാളാണെന്നാണ് കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഷാളില്‍ നിന്നുള്ള ഡിഎന്‍എ തെളിവുകളാണ് ജാക്ക് ദി റിപ്പര്‍ ആരോണ്‍ കോസ്മിന്‍സ്‌കി ആണെന്ന് തിരിച്ചറിഞ്ഞത്.

ഇംഗ്ലീഷ് ചരിത്രകാരനും ഗ്രന്ഥകാരനുമായ റസ്സല്‍ എഡ്വേര്‍ഡ്‌സ് അവകാശപ്പെടുന്നത്, അനുസരിച്ച് അദ്ദേഹം 1919-ല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് മരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു. ഷാളില്‍ പറ്റിപ്പിടിച്ചിരുന്ന രക്തത്തിന്റെയും ബീജത്തിന്റെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 1888 നും 1891 നും ഇടയില്‍, ജാക്ക് ദി റിപ്പര്‍ ലണ്ടനിലെ ദരിദ്രമായ വൈറ്റ്ചാപ്പല്‍ ജില്ലയെ ഭയപ്പെടുത്തി. കുറഞ്ഞത് അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്തു. എന്നിരുന്നാലും, യഥാര്‍ത്ഥ ഇരകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

മേരി നിക്കോള്‍സ്, 43, ആനി ചാപ്മാന്‍, 47, എലിസബത്ത് സ്‌ട്രൈഡ്, 44, കാതറിന്‍ എഡോവ്‌സ്, 46, മേരി ജെയ്ന്‍ കെല്ലി, 25 എന്നിവരാണു കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. കൊലയാളി മൂന്ന് ഇരകളുടെ ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്തു. 137 വര്‍ഷം പഴക്കമുള്ള പരിഹരിക്കപ്പെടാത്ത കേസ് പുനരന്വേഷിക്കണമെന്ന് ഇരകളുടെ കുടുംബങ്ങള്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എഡ്വേര്‍ഡ്‌സ് പറയുന്നതനുസരിച്ച്, കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് മാറിയ കോസ്മിന്‍സ്‌കി വൈറ്റ്ചാപ്പലില്‍ ബാര്‍ബറായി ജോലി ചെയ്തു. 1885-ല്‍ മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം ഭ്രാന്താശുപത്രികളില്‍ ഒതുങ്ങി.

53ാം വയസ്സില്‍ മരിക്കുന്നതിന് മുമ്പ്, കോസ്മിന്‍സ്‌കിക്ക് ശ്രവണഭ്രമം അനുഭവപ്പെടു കയും, കടുത്ത ഭയം പ്രകടിപ്പിക്കുകയും, ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും, കുളിക്കുന്നത് ഒഴിവാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, എഡ്വേര്‍ഡ്‌സിന്റെ അവകാശവാദങ്ങള്‍ സംശയിച്ച് ഓണ്‍ലൈനില്‍ അനേകര്‍ എത്തിയിട്ടുണ്ട്.