Crime

ഒരു വിവാഹഫോട്ടോ; എട്ടുമാസം മുമ്പ് തട്ടിക്കൊണ്ടുകപ്പെട്ട 18 കാരിയെ കണ്ടെത്താന്‍ സഹായിച്ചു…!!

ആഗ്ര: ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വിവാഹ ഫോട്ടോ 2024 മെയ് 18 ന് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന് വിരാമമിട്ടു. പതിനൊന്നാം ക്ലാസ്സുകാരിയെ എട്ടു മാസത്തോളം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച മെയിന്‍പുരിയിലെ കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നീരജ് എന്ന യുവാവിനെയും ഇയാള്‍ അവസാനം പെണ്‍കുട്ടിയെ വില്‍ക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്ത മാലി എന്ന യുവാവിനെയും പോലീസ് പിടികൂടി. പെണ്‍കുട്ടിയെക്കൊണ്ടു നിര്‍ബ്ബന്ധിത വിവാഹം നടത്തിയ മാലി സന്തോഷം കയറി സോഷ്യല്‍മീഡിയയില്‍ പെണ്‍കുട്ടിയുമായി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതാണ് വിനയായത്.

മെയിന്‍പുരിയിലെ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന സമയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും കാറില്‍ കെട്ടിയിട്ട് മയക്കുമരുന്ന് നല്‍കി മാസങ്ങളോളം കഷ്ടപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് കടത്തുകയും ആഴ്ചകളോളം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു ശേഷം പെണ്‍കുട്ടിയെ വില്‍ക്കുകയും ചെയ്തു.

പലതവണ വില്‍പ്പന നടത്തുന്നതിനിടയില്‍ 3.5 ലക്ഷം രൂപയ്ക്കാണ് വിഷ്ണു മാലി യുവതിയെ സ്വന്തമാക്കിയത്. ആവേശഭരിതനായ ഈ അജ്മീറുകാരന്‍ പെണ്‍കുട്ടിയോടൊപ്പമുള്ള ഫോട്ടോകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചു. ഇത് കൗമാരക്കാരിയുടെ ഭാഗ്യമായി മാറി. പോസ്റ്റുകള്‍ മെയിന്‍പുരിയില്‍ എത്തുകയും മാസങ്ങള്‍ക്ക് മുമ്പ് കാണാതായ പെണ്‍കുട്ടിയാണെന്ന് ആരോ തിരിച്ചറിയുകയും ചെയ്തു.

തുടര്‍ന്ന് രാജസ്ഥാനില്‍ നിന്നും പോലീസ് മാലിയെ പിടികൂടിയ പോലീസ് പെണ്‍കുട്ടിയെ ഇപ്പോള്‍ മെയിന്‍പുരിയിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നീരജ് എന്നയാളാണ് പെണ്‍കുട്ടിയെ അജ്മീറിലെ മാലിക്ക് കൈമാറിയതെന്ന് പോലീസ് കണ്ടെത്തി. നീരജിനെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, പോക്സോ നിയമപ്രകാരം ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി മൊഴി കൊടുത്തു. ”അയല്‍ ഗ്രാമത്തില്‍ നിന്നുള്ള നീരജ് എന്നയാളാണ് എന്നെ തട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് എന്നെ ഇറ്റാവയിലേക്ക് മാറ്റി, അവിടെ എന്നെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും ആഗ്രയിലെ രവിക്കും ബോബിക്കും വില്‍ക്കുകയും ചെയ്തു. അത് നരകം പോലെയായിരുന്നു.

ഇരുവരും പിന്നീട് എന്നെ അജ്മീറിലേക്ക് കടത്തി, അവിടെ ആശാ ജെയിന്‍ എന്നയാള്‍ക്ക് എന്നെ വിറ്റു. തുടര്‍ന്ന് അവര്‍ മാലിയുമായി നിര്‍ബന്ധിത വിവാഹം നടത്തി.” പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പാടുപെടുന്നതിനാലാണ് വധുവിനെ വാങ്ങിയതെന്ന് മാലിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.

മെയിന്‍പുരിയില്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദിവസങ്ങളോളം ജില്ലയിലുടനീളം അവളെ തിരയുകയും സഹായത്തിനായി പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതായി മെയിന്‍പുരി എസ്പി (റൂറല്‍) അനില്‍ കുമാര്‍ പറഞ്ഞു. കേസ് വിശദമായി അന്വേഷിക്കുകയാണ്, കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.’

Leave a Reply

Your email address will not be published. Required fields are marked *