നാല്‍പ്പതാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, അല്‍-നാസറില്‍ ഒരു വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ സമ്മതിച്ചതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോയുടെ കരാര്‍ നിലവിലെ സീസണില്‍ അവസാനിച്ചിരുന്നു.
2026 വരെ ഒരു വര്‍ഷത്തേക്ക് കൂടി താമസം നീട്ടാന്‍ പോര്‍ച്ചുഗീസ് താരം സമ്മതിച്ചതായി എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പോര്‍ച്ചുഗീസ് താരം മറ്റൊരു ക്ലബ്ബിലേക്ക് പോകണമെന്ന് തീരുമാനം പ്രഖ്യാപിച്ചതോടെയാണ് അല്‍ നാസര്‍ കാലാവധി നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍-അറബിയ എഫ്എമ്മിനോട് സംസാരിച്ച അല്‍ നാസറിന്റെ മുന്‍ വക്താവ് സൗദ് അല്‍-സറാമി റൊണാള്‍ഡോ തന്റെ കരാര്‍ ഒന്നല്ല, രണ്ട് സീസണുകളിലേക്ക് കൂടി നീട്ടാന്‍ അല്‍ നാസറുമായി ഇതിനകം ധാരണയില്‍ എത്തിയതായി ഒരു മാസം മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നതായി പറഞ്ഞു,
സൗദി ലീഗിന് ക്രിസ്റ്റ്യാനോ വലിയ സമ്പത്താണ്. അവന്‍ പ്രൊഫഷണലാണ്, കരാറുകള്‍ മാനിക്കുന്നു, ആരാധകരെ ആവേശഭരിതനാക്കുന്നു. ”റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ 40 വയസ്സായി, ക്ലബ് അടുത്തിടെ ജോണ്‍ ഡുറാനെ സൈന്‍ ചെയ്തു. ക്രിസ്റ്റ്യാനോ സൗദി അറേബ്യയില്‍ തുടര്‍ന്നും കളിക്കുന്നത് നല്ലതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ അല്‍ നാസറിന് പകരം മറ്റൊരു ടീമിനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സൗദി അറേബ്യയിലെ തന്റെ ജീവിതത്തെക്കുറിച്ച് അടുത്തിടെ റൊണാള്‍ഡോ സംസാരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ”ഞാന്‍ സന്തോഷവാനാണ്, എന്റെ കുടുംബം സന്തോഷവാനാണ്. ഈ മനോഹരമായ രാജ്യത്ത് ഞങ്ങള്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു,” റൊണാള്‍ഡോ എസ്പിഎല്ലിനോട് പറഞ്ഞു.
”ജീവിതം നല്ലതാണ്, ഫുട്ബോള്‍ നല്ലതാണ്. വ്യക്തിപരവും കൂട്ടായതുമായ കാര്യങ്ങളില്‍, ഞങ്ങള്‍ ഇപ്പോഴും മെച്ചപ്പെടുന്നു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്ലബ്ബിനായി വിജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഏറ്റവും പ്രധാനം സമ്മര്‍ദ്ദം തുടരുകയും പ്രൊഫഷണലായിരിക്കുകയും ചെയ്യുക എന്നതാണ്.” താരം കൂട്ടിച്ചേര്‍ത്തു.