Health

ഗർഭകാലത്ത് ഒഴിവാക്കേണ്ട പഴങ്ങൾ ഏതെല്ലാം? എന്തു കൊണ്ട് ?

ഗർഭകാലത്ത് പൊതുവെ ചില ഭക്ഷണങ്ങളോടും പ്രിയമേറുമെങ്കിലും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഉണ്ട്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തില്‍ അതീവ ജാഗ്രത പാലിക്കുകയും തങ്ങൾ കഴിക്കുന്ന ഭക്ഷങ്ങളിൽ അമ്മമാർ ശ്രദ്ധ പുലർത്തുകയും വേണം.

ഗർഭകാലത്ത് ഒഴിവാക്കേണ്ട പഴങ്ങൾ

പപ്പായ (പഴുക്കാത്തതോ പകുതി പാകമായതോ): പഴുക്കാത്തതോ പകുതി പാകമായതോ ആയ പപ്പായ ഒഴിവാക്കുക. ഇവയിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ സങ്കോചങ്ങൾക്ക് കാരണമാവുകയും സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും.

പൈനാപ്പിൾ: പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സെർവിക്സിനെ മൃദുവാക്കാനും നേരത്തെയുള്ള പ്രസവത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും .

തണ്ണിമത്തൻ : ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നുണ്ടെങ്കിലും ഇവ വലിയ അളവിൽ കഴിച്ചാൽ അവശ്യ പോഷകങ്ങൾ പുറന്തള്ളപ്പെടാനുള്ള സാധ്യത ഏറെയാണ്.

മുന്തിരി: മുന്തിരിയിൽ ഉയർന്ന റെസ്‌വെരാട്രോൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ മൂന്നാം മാസത്തിൽ ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. എന്തെന്നാൽ ഇത് സങ്കീർണതകൾക്ക് കാരണമായേക്കാം .

ടിന്നിലടച്ച പഴങ്ങള്‍: ഇതോടൊപ്പം ശീതീകരിച്ചതോ ടിന്നിലടച്ചതോ, പ്രിസർവേറ്റീവുകൾ പഞ്ചസാര എന്നിവ അടങ്ങിയതോ ആയ പഴങ്ങളും ഒഴിവാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *