കാര്‍ സുരക്ഷിതമായി ഇടാന്‍ വിമാനത്താവളം തെരഞ്ഞെടുത്തയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് രണ്ടുലക്ഷം ഡോളര്‍. ജര്‍മ്മനിയിലെ ബര്‍ലിന്‍ വിമാനത്താവളത്തില്‍ കാര്‍ ഒരുവര്‍ഷത്തോളം ഉപേക്ഷിച്ചയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് വന്നത് 201,480 യൂറോ (209,124 ഡോളര്‍) ആണ്.
എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല പാര്‍ക്കിംഗ് ഏരിയയിലെ ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യമാണ്, അതിന് ശേഷം 30 മിനിറ്റിന് 11 ഡോളര്‍ ആകും. ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് 23 ഡോളറാണ്. പ്രതിദിനം 552 ഡോളര്‍ വരും. ചാരനിറത്തിലുള്ള ഫോക്സ്വാഗണ്‍ ഗോള്‍ഫ് കാറിന്റെ ഉടമ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
കാര്‍ സുരക്ഷിതമായിരന്നെങ്കിലും ഉപേക്ഷിക്കപ്പെട്ട വാഹനം ഒടുവില്‍ ജനുവരി 28-ന് കണ്ടെത്തി. ആ സമയത്ത് പാര്‍ക്കിംഗ് ഫീസായി 201,480 യൂറോ ഇതിനകം രേഖപ്പെടുത്തി. അതേസമയം കാര്‍ ഉടമയെ പോലീസിന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കാര്‍ മോഷ്ടിക്കപ്പെട്ട് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയക്കുന്നുണ്ട്.
‘ഈ സാഹചര്യത്തില്‍ നല്‍കേണ്ട പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ കഴിയുമോ എന്നത് കടക്കാരനെ തിരിച്ചറിയാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മിക്കവാറും കാറുകള്‍ ഉപേക്ഷിക്കുന്നവര്‍ അത് വിമാനത്താവളങ്ങളിലാണ് അത് ചെയ്യാറ്.