Health

ഈ 5 പ്രഷർ പോയിന്റുകൾ മസാജ് ചെയ്താല്‍ 5 മിനിറ്റിനുള്ളിൽ സമ്മർദ്ദം കുറയ്ക്കാം

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, സമ്മർദ്ദം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ഓഫീസ് പ്രശ്നങ്ങൾ , വ്യക്തിജീവിതത്തിലെ സങ്കീർണതകൾ, സമയക്കുറവ് – ഈ കാരണങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. പിരിമുറുക്കം ഒഴിവാക്കാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കു…

ശരീരത്തിലെ ചില പ്രഷർ പോയിന്റുകൾ മസാജ് ചെയ്യുന്നതിലൂടെ 5 മിനിറ്റിനുള്ളിൽ സമ്മർദ്ദം ഒഴിവാക്കാമെന്ന് വിദഗ്ധർ പറയുന്നു. സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന 5 പോയിന്റുകൾ ചുവടെ ചേർക്കുന്നു.

  1. തേർഡ് ഐ പോയിന്റ്

    പുരികങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പോയിന്റ് സമ്മർദ്ദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. നിങ്ങളുടെ രണ്ട് വിരലുകൾ ഉപയോഗിച്ച്, ഈ പോയിന്റ് മൃദുവായി അമർത്തി മസാജ് ചെയ്യുക. ഇത് നിങ്ങളുടെ തലച്ചോറിന് തൽക്ഷണം വിശ്രമം നൽകുകയും മാനസിക സമാധാനം നൽകുകയും ചെയ്യും.
  2. ടെമ്പിൾ പോയിന്റുകൾ

നിങ്ങളുടെ തലയുടെ ഇരുവശത്തും കണ്ണുകൾക്ക് സമീപവുമാണ് ടെമ്പിൾ പോയിന്റുകൾ സ്ഥിതിചെയ്യുന്നത് . ഈ ഭാഗത്ത്‌ കൈകളാൽ വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഇത് പിരിമുറുക്കം കുറയ്ക്കുന്നതിനൊപ്പം തലവേദനയും കണ്ണിന്റെ ക്ഷീണം അകറ്റാനും സഹായിക്കുന്നു.

  1. ഹാൻഡ് വാലി പോയിന്റ്

നിങ്ങളുടെ കൈപ്പത്തിയ്ക്കും തള്ളവിരലിനും ഇടയിലുള്ള, ഹാൻഡ് വാലി പോയിന്റ് എന്ന് വിളിക്കപ്പെടുന്ന ഭാഗം സമ്മർദ്ദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇത് അമർത്തി മസാജ് ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  1. ഫൂട്ട് സോൾ പോയിന്റ്

പാദത്തിന്റെ അടിഭാഗത്തുള്ള ഈ പോയിന്റ് സമ്മർദ്ദം ഒഴിവാക്കാൻ വളരെ ഉപയോഗപ്രദമാണ്. നേരിയ മർദ്ദം ഉപയോഗിച്ച് ഇത് അമർത്തി മസാജ് ചെയ്യുക. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുക മാത്രമല്ല ശരീരത്തിന്റെ ഊർജം വർദ്ധിപ്പിക്കുകയും ചെയ്യും.

  1. നെക്ക് പോയിന്റ്

കഴുത്തിന്റെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പോയിന്റ് സമ്മർദ്ദം ഒഴിവാക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ്. ഈ ഭാഗത്ത്‌ മസാജ് ചെയ്യുന്നത് പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *