Uncategorized

ആഭ്യന്തരക്രിക്കറ്റിലെ തിരിച്ചുവരവിലും കോഹ്ലി വീണു; വെറും ആറു റണ്‍സില്‍ നില്‍ക്കേ സ്റ്റംപ് പറപറന്നു…!

ഒരു ദശകത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവന്ന വിരാട്‌കോഹ്ലിയെ ദൗര്‍ഭാഗ്യം അവിടെയും വിടുന്നില്ല. റെയില്‍വേസിനെതിരേ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലിയുടെ സ്റ്റംപ് വെറും ആറു റണ്‍സിന് പറന്നു പോകുന്നത് കണ്ട് ആരാധകര്‍ ഞെട്ടി.

വെള്ളിയാഴ്ച ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ വിരാട് കോഹ്ലിയുടെ രഞ്ജി ട്രോഫി തിരിച്ചുവരവ് 15 പന്തുകള്‍ നീണ്ടുനിന്നു. 13 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കുന്ന കോഹ്ലിയെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കാണികള്‍ നിറഞ്ഞ കൈയ്യടി നല്‍കി ബാറ്റ് ചെയ്യാനിറങ്ങിയെങ്കിലും ആരാധകരുടെ സ്വപ്നം അധികനാള്‍ നീണ്ടുനിന്നില്ല.

പേസര്‍ഹിമാന്‍ഷു സാങ്വാന്റെ പന്തില്‍ ഇതിഹാസ ബാറ്റര്‍ പുറത്തായി. നേരിട്ട ആദ്യ പന്തില്‍ ഉജ്ജ്വലമായ സ്ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടി. വീണ്ടും സമാനമായ ഷോട്ടിന് കോഹ്ലി ശ്രമിച്ചതെങ്കിലും സാങ്വാന്റെ ലെങ്തിന് കോഹ്ലിയെ കബളിപ്പിക്കാന്‍ കഴിഞ്ഞു. 36കാരനായ ബാറ്റര്‍ 15 പന്തില്‍ 6 റണ്‍സിന് പുറത്തായി. വിരാട് കോഹ്ലിയുടെ പ്രഭാവത്താല്‍ ഡല്‍ഹിയുടെ രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ഉദ്ഘാടന ദിനത്തില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ വരവിന്റെ ഉന്മാദം ഉയരത്തിലായിരുന്നു. തങ്ങളുടെ ക്രിക്കറ്റ് ആരാധനാപാത്രത്തെ കാണാന്‍ ആകാംക്ഷയോടെ ഒന്നാം ദിവസം പുലര്‍ച്ചെ 3 മണിക്ക് തന്നെ ആള്‍ക്കാര്‍ വേദിക്ക് പുറത്ത് ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ കോഹ്ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ കോഹ്ലിയുടെ അടുത്ത ഊഴത്തിലേക്ക് കാത്തിരിക്കുകയാണ്. സ്റ്റാര്‍ ബാറ്റര്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് മടങ്ങിയെത്തുമ്പോള്‍ കരുത്തുകാട്ടുമെന്ന പ്രതീക്ഷയലാണ് സ്റ്റാന്‍ഡില്‍ ആരാധകര്‍.

കോഹ്ലിയുടെ ഫോം മങ്ങിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തോട് രഞ്ജി കളിക്കാന്‍ ആവശ്യപ്പെട്ടതും. ഒരു സെഞ്ച്വറി മാത്രമാണ് ബാറ്റര്‍ നേടിയത്. കഴിഞ്ഞ സീസണില്‍ 10 ടെസ്റ്റുകളില്‍ ഉടനീളം ഒരു അര്‍ദ്ധ സെഞ്ച്വറി പോലും റജിസ്റ്റര്‍ ചെയ്യാനായില്ല. പെര്‍ത്തില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റിലാണ് അദ്ദേഹത്തിന്റെ ഏക സെഞ്ച്വറി നേടിയത്, എന്നാല്‍ പരമ്പരയിലെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ആകെ 100 റണ്‍സില്‍ താഴെ മാത്രം സ്‌കോര്‍ ചെയ്യാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

മോശം പ്രകടനം – കോഹ്ലിയുടെ മാത്രമല്ല, മുഴുവന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറും – രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര കളിക്കാരെ നിര്‍ബന്ധിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചു. ഈ ആഴ്ച ആദ്യം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയുടെ രഞ്ജി ടീമിനൊപ്പം കോഹ്ലി പരിശീലനം നടത്തി, ആയുഷ് ബഡോണിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ദിനത്തില്‍ തന്നെ കോഹ്ലി കളത്തിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *