Oddly News

എന്തൊരു ക്യൂട്ടാണ്! വെള്ളക്കടുവ കുഞ്ഞിന്റെ ഗർജ്ജനത്തിൽ മതിമറന്ന് സോഷ്യൽ മീഡിയ, വൈറലായി വീഡിയോ

വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഒരേ സമയം ഇവയുടെ വീഡിയോകൾ കൗതുകവും ഭയവും ഉളവാക്കാറുണ്ട്. എന്നാൽ കുഞ്ഞ് മൃഗങ്ങളുടെ കാര്യം അങ്ങനെ അല്ല. അവയുടെ വീഡിയോകൾക്ക് ഒരു പ്രത്യേക ഫാൻബേസ് തന്നെ ഉണ്ടാകും. ആനക്കുട്ടികളുടെ കളിചിരികളായാലും സിംഹക്കൂട്ടികളുടെ കുസൃതി നിറഞ്ഞ പ്രവർത്തിയായാലും നമ്മുക്ക് എത്ര കണ്ടാലും മതിവരില്ല. ഏതായാലും അത്തരത്തിലൊരു മനോഹര വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. പറഞ്ഞ് വരുന്നത് ഒരു കുഞ്ഞ് വെള്ളകടുവയെ കുറിച്ചാണ്. ഈ വീഡിയോ പലരുടെയും ഒരു ദിവസം തന്നെ മാറ്റിമറിച്ചത്രേ.

@Nature Is Amazing എന്ന X-അക്കൗണ്ടിൽ പങ്കിട്ട ഈ വീഡിയോയിൽ , കോപിഷ്ടനായി ഗർജ്ജിക്കുന്ന വെള്ളക്കടുവ കുഞ്ഞിനെയാണ് കാണുന്നത്. ഈ കുഞ്ഞ് കടുവ അതിന്റെ ചെറിയ പല്ലുകളും നിശ്ചയദാർഢ്യവും വ്യക്തമായി പ്രകടമാക്കിക്കൊണ്ട് വളരെ ഉച്ചത്തിൽ ഗർജ്ജിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഗർജ്ജനം കേട്ടാലോ ആരായാലും ആ ക്യൂട്ട് ശബ്ദത്തിൽ വീണുപോകും എന്നതിൽ തർക്കമില്ല. അത് തന്നെയാണ് വീഡിയോയുടെ മുഖ്യ ആകർഷണവും. നനുത്ത രോമങ്ങളും വലിയ, ഭാവപ്രകടനമുള്ള കണ്ണുകളുമുള്ള ഈ കുഞ്ഞു വെള്ളക്കടുവ, ഏറ്റവും ചെറിയ ജീവികൾക്ക് പോലും ഒരു വലിയ വ്യക്തിത്വം ഉൾക്കൊള്ളാൻ കഴിയുമെന്ന ഓർമ്മപ്പെടുത്തൽ കൂടി നൽകുകയാണ്.

വീഡിയോ ഇതിനകം 1.9 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി ആളുകൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. കടുവയുടെ ഭംഗിയെക്കുറിച്ചും അതിൻ്റെ ദേഷ്യപ്പെട്ടുള്ള ക്യൂട്ട് ഗർജ്ജനത്തെക്കുറിച്ചും പങ്കുവെച്ചു.

ഒരു ഉപയോക്താവ് പറഞ്ഞു, “എനിക്ക് ഇത് കണ്ടിട്ട് നിർത്താൻ തോന്നുന്നില്ല, ഇത് ഒരേ സമയം വളരെ മനോഹരവും രസകരവുമാണ്.” മറ്റൊരാൾ എഴുതി, “എനിക്കറിയാവുന്ന ചില മുതിർന്നവരേക്കാൾ ഈ കൊച്ചു കടുവ കുഞ്ഞിന് കൂടുതൽ പക്വതയുണ്ട്” മൂന്നാമത്തെ കമൻ്റർ പറഞ്ഞു, “ഞാൻ ഈ കുട്ടി കടുവയുമായി തികച്ചും പ്രണയത്തിലാണ്. ആ ഗർജ്ജനം തികച്ചും അമൂല്യമാണ്!”

മറ്റുചിലർ കടുവയുടെ കോപ പ്രകടനത്തിൽ നർമ്മം കണ്ടെത്തി, “കൊച്ചുകുട്ടികൾ ദേഷ്യപ്പെടുമ്പോൾ അല്ലേലും രസമാണ് അല്ലെ? ഒരാൾ ചോദിച്ചു. “എന്തുകൊണ്ടാണ് ഈ കുട്ടി കടുവക്ക് ഇത്ര ദേഷ്യം, എന്നിട്ടും എത്ര മനോഹരമാണ്, മറ്റൊരാൾ കുറിച്ചു.

വീഡിയോയിൽ നിന്നും കുഞ്ഞു മൃഗങ്ങൾക്ക് പ്രത്യേകിച്ച് കടുവകൾക്ക് , സോഷ്യൽ മീഡിയ ഉപയോക്താക്കളെ വളരെ വേഗം ആകർഷിക്കാനുള്ള കഴിവുണ്ടെന്ന് വ്യക്തമാണ്. അവരുടെ നിഷ്കളങ്കത, ഭംഗി, ചിലപ്പോൾ അപ്രതീക്ഷിതമായ നോട്ടം എന്നിവ അവരെ അപ്രതിരോധ്യമാക്കുന്നു.

ഈ കുട്ടി വെളുത്ത കടുവ തീർച്ചയായും പലരുടെയും അന്നേ ദിവസം മനോഹരമാക്കിയിട്ടുണ്ട്. പ്രകൃതി പലപ്പോഴും ഇത്തരം നിഷ്കളങ്കമായ ജീവികളുടെ രൂപത്തിലായിരിക്കും നമ്മളെ സന്തോഷിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *