Featured The Origin Story

ഐസ് സ്റ്റിക്ക് കണ്ടുപിടിച്ചത് 11 വയസ്സുള്ള ഒരു കുട്ടി! ഒരു തണുത്ത രാത്രി നല്‍കിയ മനോഹര സമ്മാനം

പോപ്‌സിക്കളിള്‍ എന്ന പേരില്‍ വിളിക്കുന്ന ലോകത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട ഐസ്‌ക്രീമിനെ നമ്മുടെ നാട്ടില്‍ വിളിച്ചിരുന്നത് , സ്റ്റിക്ക് ഐസ്, ഐസ് സ്റ്റിക്ക് എന്നൊക്കെയാണ്. പ്രശസ്തമായ ഈ ഐസ്‌ക്രീമിന്റെ ജനനം വളരെ ആകസ്മികമായിയാണ്. 11 വയസ്സുള്ള ഒരു കുട്ടിയാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് വിശ്വസിക്കാനായി സാധിക്കുമോ?

1905ല്‍ ആയിരുന്നു ഈ സംഭവം. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഫ്രാങ്ക് എപ്പേഴ്‌സ് എന്ന കുട്ടി ഒരു ഗ്ലാസ് നിറയെ മധുരപാനീയത്തില്‍ നിറയെ സ്റ്റിക്ക് വെച്ച് കറക്കികളിച്ചതിന് ശേഷം അത് കുടിക്കാതെ വീടിന്റെ വെളിയില്‍ പോര്‍ച്ചില്‍ വച്ചിട്ട് മറന്നുപോയി. അവന്‍ കിടന്ന് ഉറങ്ങിപോയി. നല്ല തണുപ്പുള്ള ദിവസമായിരുന്നു അന്ന്. മരം കോച്ചുന്ന തണുപ്പ് . ഗ്ലാസിലെ പാനീയം ഉറഞ്ഞു. പിറ്റേ ദിവസം എണീറ്റ കുട്ടി കണ്ടത് ഉറഞ്ഞിരിക്കുന്ന ഐസും കമ്പും. കമ്പ് ഊരിയെടുത്തപ്പോള്‍ ഐസും കൂടി വന്നു. എപ്പേഴ്‌സന്റെ അഭിപ്രായത്തില്‍ ആദ്യത്തെ പോപ്‌സിക്കിള്‍.

എന്നാല്‍ താന്‍ നടത്തിയത് ഒരു വലിയ കണ്ടെത്തലാണെന്നും ഇതിന് ഒരു വ്യവസായ സാധ്യതയുള്ളതായും അന്ന് എപ്പേഴ്‌സന് തോന്നിയില്ല. 18 വര്‍ഷത്തിന് ശേഷം തന്റെ കണ്ടെത്തല്‍ പേറ്റന്റ് എടുത്തു. ഇതിന്റെ ഉത്പാദനവും വിപണനവും വൈകാതെ അദ്ദേഹം തുടങ്ങിയെങ്കിലും വിജയംകണ്ടില്ല. പിന്നീട് യു എസിലെ ഒരു പ്രമുഖ ഐസ്‌ക്രീം കമ്പനിക്ക് അദ്ദേഹം തന്റെ കണ്ടെത്തല്‍ വിറ്റു. അവര്‍ അത് വളരെ പ്രശസ്തിയുള്ള സംഭവമാക്കി മാറ്റുകയായിരുന്നു.

തന്റെ പോപ്‌സിക്കിളിന്റെ 50 മത്തെ വാര്‍ഷികാഘോഷത്തിന് മാറ്റ് കൂട്ടനായി എപ്പേഴ്‌സനും എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ 5 വയസ്സുള്ള പേരക്കുട്ടി ഒരു പോപ്‌സിക്കളെടുത്ത് അദ്ദേഹത്തിന് നല്‍കുന്ന ചിത്രം പ്രശസ്തി ആര്‍ജിച്ചു.