ഒടുവില്‍ സ്റ്റാന്‍ലിക്ക് വീട്ടുമുറ്റത്തെ ഇടുങ്ങിയ കുളത്തില്‍ നിന്നും മോചനം കിട്ടി. 25 വര്‍ഷത്തിനുശേഷം, വീട്ടുടമസ്ഥരായ ഡാനിയേലും ജെന്നി പാര്‍ക്കറും തങ്ങളുടെ പ്രിയപ്പെട്ട മീനിന് ബൈ പറഞ്ഞു. പണം നല്‍കി ഒരു സ്‌പെഷ്യലിസ്റ്റ് സംഘത്തെ കൊണ്ടുവന്നാണ് കുടുംബം സ്റ്റാന്‍ലിയെ വീട്ടിലെ ഇടുങ്ങിയ കുളത്തില്‍ നിന്നും വിശാലമായ തോട്ടിലേക്ക് അവനെ മാറ്റിയത്.
കാല്‍നൂറ്റാണ്ട് കാലമായി തങ്ങളുടെ പൂന്തോട്ടത്തിന് നടുവിലെ കുളത്തില്‍ വളരുകയായിരുന്ന കടല്‍ക്കൂരി സ്റ്റാന്‍ലിക്ക് ഇപ്പോള്‍ വലിയപ്പം അഞ്ചടി എട്ടിഞ്ചാണ്. കുളത്തില്‍ സ്വതന്ത്രമായി കഴിയാന്‍ കഴിയാത്തവിധം ഭീമാകാരനായി വളര്‍ന്ന മത്സ്യത്തെ എക്‌സ്‌പെര്‍ട്ടുകളുടെ സഹായത്തോടെയാണ് കുടുംബം മാറ്റിയത്. വെറും ആറിഞ്ച് നീളം മാത്രം ഉണ്ടായിരുന്നപ്പോഴാണ് പാര്‍ക്കര്‍ കുടുംബം അവനെ കൊണ്ടുവന്ന തങ്ങളുടെ കുളത്തില്‍ നിക്ഷേപിച്ചത്. മത്സ്യ വിദഗ്ധനായ സ്റ്റീവ് ആല്‍ഡ്രിഡ്ജ് 40 മൈല്‍ യാത്ര ചെയ്താണ് റെസക്യൂ ഓപ്പറേഷന് എത്തിയത്.
ഇതിനേക്കാള്‍ ഇടവും വെള്ളവും ആഴവുമുള്ള മറ്റൊരു സ്വകാര്യ കുളത്തിലേക്കാണ് സ്റ്റാന്‍ലിയെ പുതുജീവിതത്തിനായി കൊണ്ടുപോകുന്നത്. ”അവന്‍ ഒരു ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു മാളികയിലേക്ക് മാറിയിരിക്കുന്നു.” എന്നായിരുന്നു ദമ്പതികളുടെ മകന്‍ ട്രിസ്റ്റന്‍ പാര്‍ക്കര്‍ തമാശ യായി പറഞ്ഞത്. 1999-ല്‍ കുടുംബം സ്റ്റാന്‍ലിയെയും അമ്മയേയും വാങ്ങിയത് ഏകദേശം 50 പൗണ്ടിന് (ഏകദേശം 5000 രൂപ) ആയിരുന്നു.
അന്നുമുതല്‍ അവനെ സ്‌പെഷ്യല്‍ ഭക്ഷണമൊക്കെ നല്‍കി കുടുംബം പോറ്റി വളര്‍ത്തുകയായിരുന്നു. പാര്‍ക്കര്‍ കുടുംബവുമായി വളരെയധികം ഇണങ്ങിയ സ്റ്റാന്‍ലി ചെറുതായിരിക്കുമ്പോള്‍ അത് ട്രിസ്റ്റന്റെ കൈയില്‍ നിന്ന് ഭക്ഷണം കഴിക്കു മായിരുന്നു. പക്ഷേ കുറച്ചുകാലമായി അവന്‍ അത് ചെയ്തിട്ടില്ല, മിസ്സിസ് പാര്‍ക്കര്‍ പറഞ്ഞു. മത്സ്യത്തെ മാറ്റാനെത്തിയ സ്റ്റീവിന്റെ കോയി റെസ്‌ക്യൂ ടീമിന് അവനെ കൊണ്ടുപോകാന്‍ വേണ്ടത്ര വലിയ പെട്ടി പോലും ഇല്ലായിരുന്നു. യാത്രയ്ക്കായി അവനെ സൂക്ഷിക്കാന്‍ ഒരെണ്ണം പ്രത്യേകം നിര്‍മ്മിക്കേണ്ടിവന്നു. ”അവന്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് യാത്രയില്‍ നാല് തവണ നിര്‍ത്തേണ്ടി വന്നു.” ആല്‍ഡ്രിഡ്ജ് അനുസ്മരിച്ചു.