Oddly News

മഹാ കുംഭമേളയിൽ ഭജന പാടുന്നയാള്‍ക്ക് പ്രധാനമന്ത്രി മോഡിയുമായി എന്താണ് ബന്ധം?

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ. ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വന്നത്.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവൻ സച്ചിൻ പങ്കജ്‌ഭായ് മോദി തന്റെ സുഹൃത്തുക്കളോടൊപ്പം ഭജനകൾ ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സച്ചിന്റെയും സുഹൃത്തുക്കളുടെയും ഭജന തന്നെയാണ് ഈ കുംഭമേളയുടെ ഹൈലൈറ്റ്.

കംപ്യൂട്ടർ എഞ്ചിനീയറായ സച്ചിൻ മോദിക്ക് ഭജനകൾ ആലപിക്കാൻ ചെറിയ പ്രായം മുതൽ താൽപ്പര്യമുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം മഹാകുംഭമേളയിൽ പങ്കെടുത്തത്. വൈറൽ വീഡിയോയിൽ, മൂവരും ഭക്തിഗാനങ്ങൾ ആലപിക്കുന്നതും പോസിറ്റീവ് എനർജി പകരുന്നതും ഭക്തരെ പ്രചോദിപ്പിക്കുന്നതും കാണാം.