Featured Spotlight

‘ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്’; മോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. Read More…

Lifestyle

ആ 88 മിനിറ്റ്‌ സംസാരിച്ചതെന്ത്‌?, മോദി-രാഹുല്‍ കൂടിക്കാഴ്‌ചയില്‍ ആകാംക്ഷ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെ അഭ്യൂഹപ്രവാഹം. മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്ന പേരുകള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌. പക്ഷേ, കൂടിക്കാഴ്‌ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. ചട്ടം അനുസരിച്ച്‌, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, വിജിലന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്നിവയിലെ പ്രധാന തസ്‌തികകളിലേക്ക്‌ ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്‌. ഇത്തവണത്തെ Read More…

Featured Oddly News

‘ഭർത്താവ് രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു’; നരേന്ദ്ര മോദിയോട് സഹായം അഭ്യർഥിച്ച് പാക്ക് യുവതി

കറാച്ചി: പാക്കിസ്ഥാനിൽ തന്നെ ഉപേക്ഷിച്ചശേഷം ഡൽഹിയിൽ ഭർത്താവ് രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. കറാച്ചി സ്വദേശിനിയായ നികിതയാണ് വീഡിയോ പുറത്തുവിട്ടത്. ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ചാണ് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതെന്ന് നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ Read More…

Lifestyle

മുഴുവന്‍ കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ പട്ടേല്‍ ആഗ്രഹിച്ചു, തടസം നിന്നത് നെഹ്‌റുവെന്ന് മോദി

ഗാന്ധിനഗര്‍: മുഴുവന്‍ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹര്‍ലാല്‍ നെഹ്‌റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എഴുതി സമയം കളയരുത്. ചരിത്രം സൃഷ്ടിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം എന്നാണ് പട്ടേല്‍ വിശ്വസിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.”മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവന്‍ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നത് നെഹ്‌റുജി തടഞ്ഞു. Read More…

Lifestyle

മോദിയുടെ ജന്മദിനം; ആശംസയും സമ്മാനവുമായി ‘കുഞ്ഞു’ ലോകനേതാക്കള്‍; AI- വീഡിയോ തരംഗമാകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു വീഡിയോ ഓൺലൈനിൽ തരംഗമാകുന്നു. “മോദി ജി ബർത്ത്‌ഡേ ബാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദിയെയും ലോക നേതാക്കളെയും കൊച്ചു കുട്ടികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത AI നിർമ്മിതമായ മനോഹരമായ ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. “മോദിജി ബർത്ത്‌ഡേ ബാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദിയെയും ലോക നേതാക്കളെയും കൊച്ചു Read More…

Featured Oddly News

പ്രധാനമന്ത്രി മോദിയുടെ 70 കിലോ ഭാരമുള്ള ചോക്ലേറ്റ് ശിൽപം ! നിർമ്മിച്ചത് ഒഡീഷയിലെ വിദ്യാർത്ഥികൾ

ഒഡീഷയിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന്‍തുടിക്കുന്ന ഒരു ചോക്ലേറ്റ് ശിൽപ്പം നിർമ്മിച്ചു. സെപ്റ്റംബർ 17-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായാണ് ഈ ശിൽപ്പം നിർമ്മിച്ചത്. പൂർണ്ണമായും ചോക്ലേറ്റിൽ നിർമ്മിച്ച ഈ ശിൽപ്പത്തിന് ഏകദേശം 70 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ 55 കിലോഗ്രാം ഡാർക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും ഉപയോഗിച്ചു. ഭുവനേശ്വറിലെ ക്ലബ് ചോക്ലേറ്റ് എന്ന ബേക്കിംഗ്, ഫൈൻ പാറ്റിസെറി സ്കൂളിലെ ഡിപ്ലോമ വിദ്യാർത്ഥികളാണ് സൂക്ഷ്മമായ വിശദാംശങ്ങളോടെ ഈ ശിൽപ്പം നിർമ്മിച്ചത്. രാകേഷ് കുമാർ സാഹുവിന്റെയും Read More…

Featured Good News

പ്ലീസ് ഹെല്‍പ്.. ​മോദിജി…. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്, പ്രധാനമന്ത്രിയോട് പരാതി പറയുന്ന കൊച്ചു പെൺകുട്ടി, മനോഹരമായ പോസ്റ്റ് വൈറലാകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്യ എന്ന അഞ്ചുവയസ്സുകാരി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കുട്ടിയുടെ പ്രവൃത്തിയാണ് ശ്രദ്ധേയമായത്. കുട്ടിയുടെ അച്ഛൻ അഭിരൂപ് ചാറ്റർജിയാണ് കത്ത് എക്‌സിൽ പങ്കുവെച്ചത്. ഇതിനകം 5,99,000-ലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്.കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “നരേന്ദ്ര മോദിജി, ഇവിടെ വലിയ ഗതാഗതക്കുരുക്കാണ്. ഞങ്ങൾക്ക് സ്കൂളുകളിലും ഓഫീസുകളിലും എത്താൻ വൈകുന്നു. റോഡുകൾ വളരെ മോശമാണ്. ദയവായി സഹായിക്കണം.” പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി എത്തിയത്. “അദ്ദേഹം Read More…

Featured Lifestyle Spotlight

പാകിസ്താനെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂരം’; പേരിട്ടത് മോദി, കാരണം ഇതാണ്

ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സംയുക്ത സൈനിക ഓപ്പറേഷന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ഭാര്യമാരെ ആദരിക്കുന്നതിനാണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് സൂചന. ഏപ്രില്‍ 22 ന് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ പങ്കാളികളായിരുന്നു ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖമായി മാറിയത്. ഹിന്ദു സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി സിന്ദൂരം തലയില്‍ തൊടുന്നു. 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം Read More…

Featured Good News

പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; യുപി സ്വദേശിനി IFS ഓഫീസർ; ആരാണ് നിധി തിവാരി?

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2014 ബാച്ച്‌ ഉദ്യോഗസ്‌ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പ്രൈവറ്റ്‌ സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ്‌. പ്രധാനമന്ത്രിയുടെപ്രൈവറ്റ്‌ സെക്രട്ടറി തസ്‌തികയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തികളിലൊരാളാകും നിധി തിവാരി. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. Read More…