Celebrity

സല്‍മാന്‍ ഖാന്റെ മടിയില്‍ ഇരിക്കുന്ന ഈ പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് സല്‍മാന്‍ഖാന്റെ മടിയില്‍ ഇരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. 90കളിലെ ഒരു സൂപ്പര്‍ നടിയുടെ മകളാണ് ഈ പെണ്‍കുട്ടി. മാത്രമല്ല, ഒരു സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റവും കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനും ആയിരിയ്ക്കുകയാണ് ഈ സുന്ദരി. ആസാദ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച റാഷ തദാനിയാണ് ഈ താരസുന്ദരി. പ്രമുഖ ഹിന്ദി താരം രവീണ ടണ്ടന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയായിരിയ്ക്കുന്നത്.

ആസാദിലൂടെ തന്റെ അഭിനയ കഴിവ് തെളിയിക്കുക മാത്രമല്ല, നൃത്തച്ചുവടുകള്‍ കൊണ്ട് ആരാധകരെ കൈയ്യിലെടുക്കാനും റാഷയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും റാഷയുടെ നൃത്തം വൈറലായിരുന്നു. രവീണ ടണ്ടന്റെ മകള്‍ എന്ന നിലയില്‍, സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമാണ് റാഷയ്ക്ക് ഉള്ളത്. തന്റെ ആദ്യ ചിത്രമായ ആസാദിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 18 എന്ന ഷോയില്‍ റാഷ എത്തിയിരുന്നു.

ബിഗ് ബോസ് 18-ല്‍ പങ്കെടുത്തപ്പോഴുള്ള രസകരമായ നിമിഷങ്ങള്‍ റാഷ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ആസാദ് എന്ന ചിത്രം റാഷയുടെ മാത്രമല്ല നടന്‍ അജയ് ദേവ്ഗണിന്റെ അനന്തരവന്‍ അമന്‍ ദേവ്ഗന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ആസാദിലെ റാഷയുടെയും അമന്‍ ദേവ്ഗണിന്റെയും കെമിസ്ട്രി ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്. ജനുവരി 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആരാധകരില്‍ നിന്ന് ഇതിനോടകം മികച്ച സ്വീകാര്യതയാണ് നേടിയത്.