Healthy Food

തൈര് കഴിക്കുന്നവരും കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും അറിയുക

ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ തൈര് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും കുറവല്ല. പല കറികള്‍ക്കൊപ്പവും ഇതു രുചികൂടാനായി ഉപയോഗിക്കുന്നുണ്ട്. ദിവസവും തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ എന്തൊക്കെയാണു നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന് അറിയുക.

തൈരില്‍ ധാരാളം കാത്സ്യം അടങ്ങിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ശക്തിവര്‍ധിപ്പിക്കാനും എല്ലിനും പല്ലിനും ഉറപ്പു നല്‍കാനും ഇതു സഹായിക്കും.

തൈര് കഴിക്കുന്നതു കൊണ്ടു ദഹനപ്രക്രിയ എളുപ്പമാക്കുന്നു.

മനുഷ്യശരീരത്തിനു ഗുണകരമായ ബാക്റ്റിരിയകള്‍ തൈരില്‍ അടങ്ങിട്ടുണ്ട്. കുടലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഇത്തരം ബാക്ടീരിയകള്‍ സഹായിക്കും.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതു വളരെ നല്ലതാണ്.

തൈരില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

തൈരിലെ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, സിങ്ക് എന്നിവ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കും. മുടിയില്‍ താരന്‍ ഇല്ലാതാക്കാന്‍ തൈര് ഉപയോഗിക്കാം.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ തൈരിനു കഴിയും.

തൈരിന്റെ സ്ഥിരമായുള്ള ഉപയോഗം വണ്ണം കുറയ്ക്കാന്‍ സഹായിക്കും.