ചായ കുടിച്ചു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ല ഗുണം ചെയ്യില്ല. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴെ ഒരു പഴവും ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിച്ചാല്‍ നിങ്ങള്‍ ലഭിക്കുന്നതു വളരെ മികച്ച ഗുണങ്ങളായിരിക്കും. ബനാന ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
രാവിലെ എഴുന്നേല്‍ക്കുമ്പോഴെയാണ് ഇതു ചെയ്യേണ്ടത്. ചൂടുവെള്ളത്തിനു ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. പ്രകൃതിദത്തമായ ഊര്‍ജം ലഭിക്കാന്‍ ഇതിലൂടെ സാധിക്കും.
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നത് ഏറെഗുണം ചെയ്യും. പഴം കഴിക്കുന്നതിലൂടെ ദഹനം വളരെ എളുപ്പത്തില്‍ നടക്കും. തടി വര്‍ദ്ധിക്കാന്‍ കാരണമായ കാര്‍ബോഹൈട്രേറ്റുകള്‍ വലിച്ചെടുക്കാനും പഴത്തിനു കഴിയും.
ബനാന ഡയറ്റ് പിന്തുടരുമ്പോള്‍ മദ്യം ഉപേക്ഷിക്കണം.. എന്നാല്‍ വൈന്‍ ബിയര്‍ എന്നിവ ചെറിയ തോതില്‍ ഉപയോഗിക്കാം. അമിതവണ്ണത്തില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാന്‍ ഈ ഡയറ്റിനു കഴിയും.