വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനായി ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍ പറ്റും. പലപ്പോഴും ശതകോടീശ്വരന്‍മാരും മറ്റും ദ്വീപുകള്‍ വാങ്ങുന്നതായൊക്കെ വാര്‍ത്തകളില്‍ കേള്‍ക്കാറില്ലേ. ദ്വീപുകളുടെ വില്‍പ്പനയും വാങ്ങലും വാടയ്‌ക്കെടുക്കലുമൊക്കെ സാധ്യമായ വെബ്‌സൈറ്റുകളും ഏജന്‍സികളുമൊക്കെയുണ്ട്.
സ്‌കോട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തിനടുത്തുള്ള വിദൂരവും ആള്‍താമസിമില്ലാത്തതുമായ ദ്വീപാണ് ബാല്‍ലൊക്കോ. 25 ഏക്കറോളം വിസ്തീര്‍ണം ഉള്ള ഈ ദ്വീപില്‍ കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഇല്ല. ഇതിനുള്ളില്‍ ഒരു കുളമുണ്ട്. ദ്വീപിന്റെ തീരം വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ ഒരു ബീച്ചാണ്. ഇവിടേക്ക് ബോട്ടിലെത്താനും സാധിക്കും.
2023ല്‍ ഒരു പരസ്യം പുറത്തുവന്നിരുന്നു. അതില്‍ പറയുന്നത് ഒന്നരക്കോടി രൂപയുണ്ടെങ്കില്‍ ഈ ദ്വീപ് സ്വന്തമാക്കാമെന്നാണ്. ഗാല്‍ബ്രൈത് ഗ്രൂപ്പ് എന്ന കമ്പനിയാണ് ദ്വീപിന്റെ വില്‍പന സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.ദ്വീപിന്റെ അടുത്ത പട്ടണം 12 കിലോമീറ്റര്‍ അകലെയാണ്. റോഡില്‍ ഒരുമണിക്കൂര്‍ സഞ്ചരിച്ചാല്‍ മാത്രമാണ് തീവണ്ടി സ്‌റ്റേഷനില്‍ എത്തിച്ചേരാനായി സാധിക്കൂ. കടല്‍പക്ഷികളും ഇവിടെ വാസസ്ഥലമാക്കിയിട്ടുണ്ട്.
ദ്വീപില്‍ വന്യജീവികള്‍ താമസമാക്കിയിട്ടുണ്ട്. റോക്ക് സീ ലാവന്‍ഡര്‍, സുഗന്ധ ഓര്‍ക്കിഡ് തുടങ്ങിയ സസ്യങ്ങളുമുണ്ട്. വളരെ വലിയ വില നല്‍കി ദ്വീപിന്റെ കച്ചവടം നടക്കാറുണ്ട്. മധ്യവര്‍ഗക്കാര്‍ക്കും വാങ്ങാനായി സാധിക്കുന്ന ദ്വീപുകളുണ്ട്. മധ്യഅമേരിക്കന്‍ മേഖലയിലെ ദ്വീപുകള്‍ക്ക് പൊതുവേ തുക കുറവാണ്. എന്നാല്‍ യൂറോപ്പില്‍ കൂടുതലും.