ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് 36 കാരിയായ ഒരു സ്ത്രീ തന്റെ 45 കാരനായ ഭിക്ഷക്കാരന്‍ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള നാന്‍ഹെ പണ്ഡിറ്റ് എന്നയാള്‍ക്കൊപ്പമാണ് യുവതി പോയത്. തുടര്‍ന്ന് ഭര്‍ത്താവ് രാജു പണ്ഡിറ്റ് തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി.
ഭര്‍ത്താവ് രാജു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹര്‍ദോയ് ജില്ലയിലെ ഹര്‍പാല്‍പൂര്‍ പ്രദേശത്താണ് ദമ്പതികളായ രാജുവും രാജേശ്വരിയും ആറ് കുട്ടികളുമായി താമസിച്ചിരുന്നത്. 45 കാരനായ നന്‍ഹെ പണ്ഡിറ്റ് ചിലപ്പോള്‍ അയല്‍പക്കത്ത് ഭിക്ഷ യാചിക്കാന്‍ വരാറുണ്ടെന്ന് രാജു പരാതിയില്‍ ആരോപിച്ചു. പിന്നീട് ഭാര്യയുമായി പരിചയപ്പെട്ട ഇയാള്‍ സ്മാര്‍ട്ട്‌ഫോണില്‍ പലപ്പോഴും തന്റെ ഭാര്യയുമായി ചാറ്റ് ചെയ്യുകയും ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നതായി രാജു പറയുന്നു.
ജനുവരി 3 ന് ഉച്ചയ്ക്ക് 2 മണിയോടെ, രാജുവിന്റെ ഭാര്യ രാജേശ്വരി, വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് മകള്‍ ഖുശ്ബുവിനെ അറിയിച്ചു. എന്നാല്‍, തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രാജു അവളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇപ്പോള്‍ നാന്‍ഹെ പണ്ഡിറ്റിനായി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ് സന്‍ഹിതയുടെ (ബിഎന്‍എസ്) സെക്ഷന്‍ 87 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.