Lifestyle

ടാറ്റൂ ചെയ്യുന്നത് ഇത്ര വലിയ കുറ്റമോ? ജയില്‍ശിക്ഷ ഭയന്ന് ടാറ്റൂ മറച്ച് വയ്ക്കുന്ന ദക്ഷിണകൊറിയക്കാര്‍

ഇപ്പോള്‍ ശരീരത്തില്‍ ടാറ്റൂ അടിക്കുകയെന്നത് പലരുടെയും ക്രേസ് ആയി മാറികൊണ്ടിരിക്കുകയാണ്. ഇന്ന് അതൊരു സ്റ്റൈലിന്റെ ഭാഗമായി പലരും കണക്കാക്കുന്നു. അതിനാല്‍ തന്നെ ടാറ്റൂ സ്റ്റൂഡിയോകളും വളരെ അധികം സജീവമാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലായിരിക്കണം. അല്ലെങ്കില്‍ പിഴയോ ജയില്‍വാസമോ ശിക്ഷ വിധിക്കും.

ദക്ഷിണ കൊറിയയില്‍ പച്ചകുത്തുന്നത് നിയമപരമാണെങ്കിലും ഇത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റു ചെയ്യാനുള്ള അനുമതിയുള്ളു. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ പച്ചകുത്തുന്നത് നിയമവിരുദ്ധമാണ്. ഇതിന് കാരണം ടാറ്റു മഷിയും സുചിയും കാരണം ഉണ്ടാകുന്ന അണുബാധയാണ്. ദക്ഷിണ കൊറിയയിലെ സുപ്രീം കോടതിയാണ് ഇതിനുള്ള അനുമതി മെഡിക്കല്‍ പ്രൊഫഷണല്‍സിന് മാത്രമായി കൊടുത്തത്. നിയമം പാലക്കാതെ ടാറ്റു ചെയ്താല്‍ ശിക്ഷ അനുഭവിക്കേണ്ടതായി വരും.

പതിനേഴാം നൂറ്റാണ്ടില്‍ കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ രൂപമായിരുന്നു ടാറ്റുകള്‍ എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും യുവാക്കളില്‍ പലരും ടാറ്റു ചെയ്യുന്നുണ്ടെങ്കിലും അവരെ നോക്കികാണുന്നത് മറ്റൊരു കണ്ണോടെയാണ്. സ്ത്രീകള്‍ക്കാണ് ടാറ്റു ചെയ്യുന്നതിലൂടെ കൂടുതല്‍ വിമര്‍ശനം നേരിടേണ്ടതായി വരുന്നത്. പലരും ശരീരത്തില്‍ ടാറ്റൂ ചെയ്താല്‍ തന്നെയും അത് വീട്ടുകാരില്‍ നിന്നും മറച്ച് വെച്ച് ജീവിക്കുന്നു.

പലപ്പോഴും ബേസ്മെന്റിലും ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിലും വെച്ചാണ് ടാറ്റു ആര്‍ട്ടിസ്റ്റുകള്‍ തന്റെ ജോലി ചെയ്യുന്നത്. ഇത് പോലീസിന്റെ കണ്ണില്‍ പെട്ടാല്‍ വലിയ തുക നല്‍കുകയോ ജയിലില്‍ അടയ്കപ്പെടുകയോ ചെയ്യും.

2022ല്‍ ബിസിനല്‍ ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണ കൊറിയയില്‍ കുറഞ്ഞത് ദശലക്ഷം ആളുകള്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്നാണ്. ഇതിന് പുറമേ പ്രശ്സ്തമായ കൊറിയന്‍ ബാന്‍ഡായ ബിടിഎസ് തന്നെ പരസ്യമായി ടാറ്റുകള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്.ബാന്‍ഡിലെ ഒരോ അംഗവും സൗഹൃദ ടാറ്റു ചെയ്തിട്ടുണ്ട്. 7 എന്ന അക്കമാണ് ഇവര്‍ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *