Health

ഹാര്‍ട്ട് അറ്റാക്ക്: ഒരു മാസം മുൻപ് കണ്ണുകൾ നൽകും ഈ സൂചനകൾ, അത് അവഗണിക്കരുത്!

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവര്‍ക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് പ്രോഡ്രോമല്‍ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങള്‍ പല ആളുകളും കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടസൂചനകളെ തിരിച്ചറിഞ്ഞ് വേണ്ട തരത്തിലുള്ള വൈദ്യസഹായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

സാധാരണ നെഞ്ചുവേദനയാണ് പ്രധാനമായ ലക്ഷണം. അത് കൂടാതെ നെഞ്ചിന് കനം, ഹാര്‍ട്ട് പാല്‍പ്പിറ്റേഷന്‍സ്, ശ്വാസമെടുക്കാനായി പ്രയാസം, നെഞ്ചിന് എരിച്ചില്‍, തളര്‍ച്ച, ക്ഷീണം , ഉറക്കപ്രശ്നങ്ങളും ഉണ്ടാകാം.

ഭാഗികമായി തടസ്സം അനുഭവിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിന് ഒരാഴ്ച മുമ്പ് ലക്ഷണങ്ങള്‍ കാണിക്കും. പൂര്‍ണ്ണമായും തടസ്സം അനുഭവിക്കുന്നവര്‍ക്ക് ലക്ഷണങ്ങള്‍ ഒരു മാസമോ അതിനും മുമ്പോ പ്രകടമാകുന്നു. ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ പ്രകടമാകും. ഇതിന്റെ ആദ്യ ലക്ഷണമാണ് കണ്ണുകള്‍ക്ക് കാണപ്പെടുന്ന മഞ്ഞനിറം . ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കോളസ്ട്രോളിന്റെ കൂടിയ അളവും സൂചിപ്പിക്കുന്നു.

ഇത് കൂടാതെ ചിലപ്പോള്‍ കണ്ണിന് ചുറ്റുമായി വീക്കം കണ്ടാല്‍ ഹൃദയപരിശോധന നടത്തണം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം.ഫ്ളൂയ്ഡ് റിറ്റ്ന്‍ഷന്റെ സൂചനയാണ്. കണ്ണുകള്‍ക്ക് കാണുന്ന വേദന, ഹൃദയാഘാതത്തിന്റെ സൂചനയാണ്. തലവേദന, ഹൃദയസംബന്ധമായ രോഗങ്ങളുടെ സൂചനയാകാം. ഇത് കാഴ്ച പ്രശ്‌നങ്ങളിലേക്കും നയിക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ലക്ഷണങ്ങളാവും പ്രകടമാകുക. 70 ശതമാനവും ഹൃദയാഘാതം ഉണ്ടാകുന്നത് പുരുഷന്മാര്‍ക്കാണ്. എന്നാല്‍ ഹൃദയാഘാതം സംഭവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത സ്ത്രീകള്‍ക്കാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിനും ഒരു മാസത്തിനുള്ളില്‍ തന്നെ സ്ത്രീകളില്‍ 50 ശതമാനത്തോളം പേര്‍ക്കും ഉറക്കപ്രശ്നങ്ങളുണ്ടാകാം. പുരുഷന്മാരില്‍ ഇത് കുറവാണ്. ഉത്കണ്ഠ, ക്ഷീണം, ശ്വാസതടസ്സം, താടിയെല്ലിനും നടുവിനും വേദന തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാണ്.

Leave a Reply

Your email address will not be published. Required fields are marked *