അപ്രതീക്ഷിതമായി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുടെ നിര്‍ണായകമായ മൂന്നാം മത്സരത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിെനാപ്പം നാലാം മത്സരത്തിന് മുന്നോടിയായി മെല്‍ബണിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ് മുംബൈയുടെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയന്‍.
ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് 26-കാരന് ടീമില്‍ ഇടം നേടിയത്. ഓഫ് സ്പിന്നറും വലംകൈയ്യന്‍ ബാറ്ററുമായ കോട്ടിയന്‍ സമീപ വര്‍ഷങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമില്‍ സ്ഥാനം നല്‍കിയത്. കടുത്തസമ്മര്‍ദത്തിലും നന്നായി കളിക്കാനുള്ള കഴിവിന് പേരുകേട്ട അദ്ദേഹം ഇന്ത്യയുടെ പ്രീമിയര്‍ റെഡ്-ബോള്‍ മത്സരത്തില്‍ സ്ഥിരമായി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2018-ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച കൊട്ടിയന്‍ അതിനുശേഷം 33 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
രണ്ട് സെഞ്ച്വറികളും 13 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 41.21 ശരാശരിയില്‍ 1,525 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 25.70 ശരാശരിയില്‍ 101 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2023-24 രഞ്ജി ട്രോഫി കാമ്പെയ്നിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു, അവിടെ അദ്ദേഹം 29 വിക്കറ്റുകളും 502 റണ്‍സും നേടി, മുംബൈയെ കിരീടം നേടാന്‍ സഹായിച്ചു. ആഭ്യന്തര വിജയത്തിനു പുറമേ, ഇന്ത്യ എ ടീമിലും കൊട്ടിയന്‍ മതിപ്പുളവാക്കി. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
പിന്നീട് ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും തന്റെ ഓള്‍റൗണ്ട് കഴിവുകള്‍ പ്രകടിപ്പിച്ചു. ഇറാനി കപ്പിലെ കോട്ടിയന്റെ അതിവേഗ സെഞ്ച്വറി, മുംബൈയെ അപകടകരമായ അവസ്ഥയില്‍ നിന്ന് രക്ഷിച്ചു, കൊടിയന്‍ ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍, അശ്വിന് അവശേഷിപ്പിച്ച വന്‍ ശൂന്യത നികത്താനാണ് ലക്ഷ്യമിടുന്നത്. തന്റെ ഓള്‍റൗണ്ട് മികവും പോരാട്ടവീര്യവും കൊണ്ട് അദ്ദേഹം ടീമിന് പുത്തന്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.