Oddly News

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ റോഡിനെക്കുറിച്ചറിയാം

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉത്തരേന്ത്യയില്‍ ഭരണം നടത്തിയിരുന്ന സൂരി രാജവംശത്തിന്റെ സ്ഥാപകനാണ് ഷേര്‍ ഷാ സൂരി. ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അദ്ദഹത്തെ അറിയപ്പെടുന്നു. ഇന്നത്തെ അഫ്ഘാനിസ്ഥാന്‍, പാകിസ്താന്‍, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം.

ബിഹാറില്‍ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷ മുഗളന്മാരെ വെല്ലുവിളിക്കുകയും മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഷെര്‍ഷ ഡല്‍ഹി പിടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതല്‍ 55 വരെയുള്ള പതിനഞ്ചു വര്‍ഷക്കാലം മാത്രമേ ഷേര്‍ഷ ഭരിച്ചുള്ളൂ എങ്കിലും അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ കൂടുതല്‍ ഫലപ്രദമായി അദ്ദേഹം നടപ്പിലാക്കി.

തന്റെ ഭരണകാലഘട്ടത്തില്‍ ഷേര്‍ഷ സൂരി നിര്‍മ്മിച്ച റോഡാണ് ”സടക്ക് -ഇ-ആസാം”. നൂറ്റാണ്ടുകളോളം മാറി മാറി വന്ന ഭരണകര്‍ത്താക്കള്‍ ഈ റോഡ് സംരക്ഷിച്ചിരുന്നു. ബ്രീട്ടീഷുകാരുടെ കാലത്ത് ഈ റോഡ് വീണ്ടും നവീകരിച്ചിരുന്നു. ബംഗ്ലാദേശിലെ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, ഡല്‍ഹി അമൃത്സര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി 2,500 കിലോമീറ്ററിലായി ഈ റോഡ് ഇപ്പോള്‍ നീണ്ടു കിടക്കുന്നു. ഇപ്പോള്‍ ഈ റോഡിന്റെ പേര് ”ഗ്രാന്റ് ട്രെങ്ക് റോഡ്” എന്നാണ്.