പലരെയും അലട്ടുന്ന ഒരു രോഗമാണ് മൂത്രാശയ പ്രശ്നങ്ങള്‍. മിക്കവരും ഇതിനെ നിസാരമായി തള്ളിക്കളയാറാണ് പതിവ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങള്‍ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഉറക്കത്തിന്റെ തകരാറുകള്‍ രാത്രിയിലെ മാത്രമല്ല പകല്‍ സമയത്തെയും മൂത്ര പ്രശ്നങ്ങള്‍ക്ക്കാരണമാകും.
പകല്‍ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങള്‍ ഉള്ള രോഗികള്‍ക്ക് മേല്പറഞ്ഞ അസുഖങ്ങള്‍ക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്. ഈ ഉറക്ക തകരാറിനുള്ള ചികിത്സ ചെയ്ത രോഗികളുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ആവുന്നതായി കണ്ടു. വയസായ പുരുഷന്മാരുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്ക് പ്രോസ്റ്റേറ്റ് തടസത്തിനുള്ള മരുന്നുകളോടൊപ്പം പ്രമേഹം, ഉറക്ക തകരാറുകള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങളുടെ ചികിത്സയും ഒരുമിച്ച് നടത്തിയാല്‍ മാത്രമേ മൂത്രപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നുള്ളൂ.
രാത്രി സമയത്തെ മൂത്രമൊഴിവാണ് രോഗികളെ കൂടുതല്‍ അലട്ടുന്ന പ്രശ്നം. മരുന്നുകള്‍ കൊണ്ടും ശസ്ത്രക്രിയ കൊണ്ടും ഈ പ്രശ്നം പരിഹരിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ശസ്ത്രക്രിയ കൊണ്ട് 20 ശതമാനം പേര്‍ക്ക് മാത്രമേ രാത്രിയിലുള്ള മൂത്രമൊഴിവ് പരിഹരിക്കപ്പെടുകയുള്ളൂ. സ്ലീപ്പ് അപ്നിയ എന്ന വിഭാഗത്തില്‍ പെടുന്ന ഉറക്ക പ്രശ്നം രാത്രിയിലുള്ള മൂത്രമൊഴിവിന് കാരണമാണ്.
—