നോണ്‍ സ്റ്റിക്ക് പാനുകളും മറ്റും നിങ്ങള്‍ ഉപയോഗിക്കാറില്ലേ. പല വിഭവങ്ങളും അതില്‍ ഉണ്ടാകാം. അതിനുപരിയായി പാചകത്തിന് ശേഷം അത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. സ്‌പോഞ്ചോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് തുടച്ചുനീക്കിയാല്‍ മതി. അത് കൂടാതെ എണ്ണയും വളരെ കുറച്ച് ഉപയോഗിച്ചാല്‍ മതി. ആരോഗ്യം കാത്തു സൂക്ഷിക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷനാണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍.
എന്നാല്‍ കുറച്ച് കാര്യം ശ്രദ്ധിക്കണം. ചില ബ്രാന്‍ഡുകള്‍ നോണ്‍ സ്റ്റിക്ക് പാനുകള്‍ക്ക് സെറാമിക് കോട്ടിങ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പതിവായി ഉപയോഗിക്കുമ്പോള്‍ ഈ കോട്ടിങ് ഇളകി പോകും. പിന്നീട് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായ ചൂടില്‍ ഉപയോഗിക്കാവുന്നതല്ല നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍.
അടുപ്പത്തു കുറെനേരം വെക്കുമ്പോള്‍ ഈ കോട്ടിങ് ഇളകിപ്പോകും. അല്ലെങ്കില്‍ കഴുകുമ്പോഴും കാലപ്പഴക്കം വരുമ്പോഴും പാത്രങ്ങള്‍ക്ക് പോറല്‍ വരാം. ഉടനെ തന്നെ ആ പത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഒട്ടുമിക്ക നോണ്‍ സ്റ്റിക്ക് പത്രങ്ങളും ടെഫ്‌ലോണ്‍ എന്ന രാസവസ്തു കൊണ്ട് പൊതിഞ്ഞതാണ്. ഇതില്‍ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന പെര്‍ഫ്‌ലൂ റോക് റ്റാനോയിക് ആസിഡും (PFOA) അടങ്ങിയിരിക്കുന്നു.
ഓരോ 5 വര്‍ഷത്തിലും നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ മാറ്റണം. 2015ന് മുമ്പുള്ള കുക്ക് വെയറുകളില്‍ PFOA അടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗിക്കുന്ന പത്രത്തിന്റെ നിറത്തിലോ ആകൃതിയിലോ മാറ്റം വന്നാലും പിന്നീട് ഉപയോഗിക്കരുത്.